സ്ത്രീകൾക്ക് നേരെ അതിക്രമം, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: രാത്രി പ്രാര്‍ത്ഥന നടക്കുന്നതിനിടെ മുസ്ലിം പള്ളിയില്‍ കയറി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മംഗളൂരു കാര്‍ക്കള സ്വദേശി സുജിത്ത് ഷെട്ടിയെയാണ് ഉള്ളാള്‍ പോലിസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ തൊക്കോട്ടിലെ പള്ളിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തുന്ന ഭാഗത്തേക്ക് അതിക്രമിച്ച്‌ കയറിയ സുജിത്ത് ഷെട്ടി നമസ്‌കരിക്കുകായയിരുന്ന യുവതിയുടെ കൈയ്യില്‍ പിടിച്ചു വലിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ക്ക് മുന്നിൽ മോശമായി പെരുമാറിയതായും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത ഉള്ളാള്‍ പോലിസ് യുവാവിനെ അറസ്റ്റ് ചെയ്തു. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ…

Read More

അപ്പാർട്ട്‌മെന്റുകളിൽ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും; ബിബിഎംപി  

ബെംഗളൂരു: മൂന്ന് ലക്ഷത്തിലധികം ആളുകൾക്ക് രണ്ടാമത്തെ കൊവിഡ് വാക്സിനേഷൻ ലഭിക്കാത്തതിനാൽ, റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളുടെ (ആർഡബ്ല്യുഎ) അഭ്യർത്ഥനയെത്തുടർന്ന് അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിലും റെസിഡൻഷ്യൽ ലേഔട്ടുകളിലും വാക്സിനേഷൻ ക്യാമ്പുകൾ നടത്തുമെന്ന് ബിബിഎംപി അറിയിച്ചു. 12 നും 18 നും ഇടയിൽ പ്രായമുള്ളവരുൾപ്പെടെ അർഹരായ എല്ലാ പൗരന്മാർക്കും കുത്തിവയ്പ്പ് നൽകാൻ ആവശ്യമായ വാക്സിൻ സ്റ്റോക്ക് ഉണ്ടെന്ന് അധികൃതർ പറഞ്ഞു. RWAs, ബെംഗളൂരു അപ്പാർട്ട്മെന്റ് ഫെഡറേഷൻ (BAF) എന്നിവയുമായുള്ള ഒരു വെർച്വൽ മീറ്റിംഗിൽ, BBMP സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) ഡോ. ത്രിലോക് ചന്ദ്ര, മുൻകരുതൽ ഡോസുകളെക്കുറിച്ചും പീഡിയാട്രിക് വാക്സിനേഷനെക്കുറിച്ചും കോൺടാക്റ്റ്…

Read More

കോലാട മഠാധിപതി അന്തരിച്ചു

ബെംഗളൂരു: ശാന്തി നഗർ കൊളട മഠത്തിലെ ശാന്തവീര സ്വാമിജി ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ അന്തരിച്ചു. അദ്ദേഹത്തിന് 80 വയസ്സായിരുന്നു. ലിംഗായത്ത് മഠത്തിലെ പ്രമുഖരിൽ ഒരാളായ അദ്ദേഹത്തിന് ലക്ഷക്കണക്കിന് ഭക്തരുണ്ടായിരുന്നു. സ്വാമിജി പുലർച്ചെ അന്തരിച്ചുവെന്ന് അദ്ദേഹത്തിന്റെ അനന്തരവൻ ഹർഷ മാധ്യമങ്ങളെ അറിയിച്ചത്. പ്രഥമ ഡ്രൈസ്റ്റിയാൽ അസുഖങ്ങൾ ഒന്നും ഇല്ലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച വൈകുന്നേരം മഹാലക്ഷ്മി ലേഔട്ടിൽ നടന്ന ഒരു പരിപാടിയിലും പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അനുശോചനം രേഖപ്പെടുത്തി, ശാന്തവീര സ്വാമിജി സമൂഹത്തിന്റെ വികസനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പ്രശസ്തനായിരുന്നുവെന്ന് പറഞ്ഞു. ശനിയാഴ്‌ച വൈകുന്നേരമാണ്‌…

Read More

നവീകരിച്ച ഗുരുമന്ദിരം ഇന്ന് തുറക്കും

ബെംഗളൂരു: ബ്രഹ്മശ്രീ നാരായണഗുരു ധർമ്മ പരിപാലന (എസ്എൻഡിപി) സംഘം കോടിക്കലിന്റെ ആഭിമുഖ്യത്തിൽ കോടിക്കലിൽ നവീകരിച്ച ഗുരുമന്ദിരത്തിന്റെയും കമ്യൂണിറ്റി ഹാളിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 1 മുതൽ 10 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ്എൻഡിപി മന്ദിര പ്രസിഡന്റ് പുരുഷോത്തം പൂജാരി അറിയിച്ചു. വിവിധ ഭജന മണ്ഡലങ്ങളിലെ അംഗങ്ങൾ മെയ് 1 മുതൽ 5 വരെ വൈകിട്ട് 6 മുതൽ 8 വരെ ഭജനകൾ നടത്തും. മെയ് അഞ്ചിന് വൈകീട്ട് നാലിന് കുദ്രോളി ഗോകർണ്ണനാഥേശ്വര ക്ഷേത്രത്തിൽ നിന്ന് കോടിക്കലിലെ ഗുരുമന്ദിരത്തിലേക്ക് നാരായണഗുരു ബിംബ ശോഭായാത്ര നടക്കും. മേയ്…

Read More

വസ്തു നികുതി ഇളവ്: തിയതി നീട്ടി

ബെംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നൽകിയ വസ്തു നികുതിയിലെ 5% ഇളവ് മെയ് 31 വരെ നീട്ടി. ഏപ്രിൽ 30 ന് നഗരവികസന വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പാസാക്കി. ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയുടെ കണക്കുകൾ പ്രകാരം, ഈ വർഷം, 100 കോടി രൂപയുടെ കുടിശ്ശിക ഉൾപ്പെടെ 1,455 കോടി രൂപ സ്വത്ത് നികുതിയായി പൗരസമിതി ഇതിനകം പിരിച്ചെടുത്തു കഴിഞ്ഞു.

Read More

പിഎസ്ഐ പരീക്ഷ ഫലം അസാധുവാക്കൽ:  പ്രതിഷേധം നടത്തി ഉദ്യോഗാർത്ഥികൾ

ബെംഗളൂരു: പോലീസ് സബ് ഇൻസ്‌പെക്ടർ പരീക്ഷയിൽ അഴിമതി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഫലം അസാധുവാക്കിയതിനെ തുടർന്ന് പരീക്ഷയിൽ വിജയിച്ച നൂറുകണക്കിന് യുവ ബിരുദധാരികൾ ദുരിതത്തിൽ. 500-ലധികം ഉദ്യോഗാർത്ഥികളാണ് ശനിയാഴ്ച ഫ്രീഡം പാർക്കിൽ പ്രകടനം നടത്തിയത്, പരീക്ഷാഫലം അസാധുവാക്കിയതിനെ വിമർശിച്ച് ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയ്ക്ക് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. 545 സബ് ഇൻസ്‌പെക്ടർമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള എഴുത്തുപരീക്ഷയുടെ വിജ്ഞാപനം 2021 ജനുവരി 22- നാണ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 3 ന് പരീക്ഷ നടന്നു, വിജയിച്ച സ്ഥാനാർത്ഥികളുടെ താൽക്കാലിക ലിസ്റ്റ് ഈ വർഷം…

Read More

കിണറ്റിൽ വീണ വയോധിക മരിച്ചു

ബെംഗളൂരു: ബൈന്ദൂരിലെ പാദുവരി ഗ്രാമത്തിൽ അബദ്ധത്തിൽ കിണറ്റിൽ വീണ 75 കാരിയായ വയോധിക മുങ്ങിമരിച്ചു. ഇമിലിയ നസ്രത്ത് എന്ന യുവതിയാണ് മരിച്ചത്. ഉടൻ രക്ഷപ്പെടുത്തി ബൈന്ദൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബൈന്ദൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.

Read More

പി സി ജോർജ് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പി സി ജോർജിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ് പിയുടെ നേത്വത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പുലർച്ചെയാണ് എത്തി കസ്റ്റഡിയിലെടുത്തത്. അതേസമയം പൊലീസ് വണ്ടിയിൽ കയറാൻ പി സി ജോർജ് തയാാറായില്ല. പി സി ജോർജ് സ്വന്തം വാഹനത്തിലാണ് ഫോർട്ട് സ്റ്റേഷനിലേക്ക് വരുന്നത്. അതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ്. തിരുവനന്തപുരം ഫോർട്ട് പൊലീസ്…

Read More

പിഎസ്ഐ പരീക്ഷാ തട്ടിപ്പ്: അറസ്റ്റ് ഇനിയും ഉയരാൻ സാധ്യത

ബെംഗളൂരു: അസാധുവാക്കിയ പരീക്ഷയിൽ വിജയിച്ച 12 പേരെ അറസ്റ്റ് ചെയ്തതോടെ പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) റിക്രൂട്ട്‌മെന്റ് അഴിമതി കൂടുതൽ ദുരൂഹമായി. അറസ്റ്റിലായ പ്രതികളിൽ ചിലർ ഫലം അസാധുവാക്കിയതിനെതിരെ ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നതായും പോലീസ് പറഞ്ഞു. 12 പേരിൽ മൂന്ന് പോലീസ് കോൺസ്റ്റബിൾമാരുണ്ട്. ഇവരിൽ ഒരാൾ ബെംഗളൂരുവിലും മറ്റ് രണ്ട് പേർ നഗരത്തിന് പുറത്ത് നിന്നുള്ളവരുമാണ്, എന്നാൽ ഇവിടെ പരീക്ഷ എഴുതിയവരാണ്. മറ്റ് രണ്ട് ഉദ്യോഗാർത്ഥികൾ മറ്റ് സർക്കാർ വകുപ്പുകളിലെ ജീവനക്കാരും ബാക്കിയുള്ളവർ സ്വകാര്യ വ്യക്തികളുമാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എല്ലാ…

Read More

വനിതകൾക്ക് സൗജന്യ പരിശീലനം!!!

സഹ്യാദ്രി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്‌മെന്റ് (SCEM) ദക്ഷിണ കന്നഡ, ഉഡുപ്പി മേഖലയിലെ സ്ത്രീകൾക്ക് പവർലൂമിൽ സൗജന്യ പരിശീലനം നൽകും. സ്ത്രീശാക്തീകരണത്തിനായി ഡിപ്പാർട്ട്മെന്റ് ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (ഡിഎസ്ഐആർ) സ്പോൺസർ ചെയ്യുന്ന പരിശീലന പരിപാടിയിൽ 10 മുതൽ 15 വരെയുള്ള അംഗങ്ങൾക്ക് പ്രൊഫഷണൽ പരിശീലകരിൽ നിന്ന് പരിശീലനം ലഭിക്കും. ആദ്യ ബാച്ച് ഇതിനോടകം വിജയകരമായി പരിശീലനം പൂർത്തിയാക്കി, തുടർന്നുള്ള രണ്ടാം ബാച്ച് പരിശീലനം മെയ് 9 ന് ആരംഭിക്കും. താൽപ്പര്യമുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക്…

Read More