മുബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്ന മേജര്‍ എന്ന ചിത്രം വെള്ളിത്തിരയിലേക്ക്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷനല്‍ പ്രൊഡക്‌ഷന്‍സ് ആണ് ചിത്രം നിർമിക്കുന്നത്. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോളിലെത്തുന്നത്.ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്. ‘ഗൂഡാചാരി’ ഫെയിം സാഷി കിരൺ ടിക്കയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കൂടാതെ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്,…
Read MoreMonth: May 2022
മഴയിൽ റോഡിലെ കുഴികൾ കൂടി, ബിബിഎംപി യെ വിമർശിച്ച് ഹൈക്കോടതി
ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ നഗരറോഡുകളിൽ പലയിടത്തും കുഴികളുടെ എണ്ണം കൂടി. കുഴികളിൽ വീണുള്ള അപകടത്തിന്റെ എണ്ണവും വർധിച്ചു. മൈസൂരു റോഡിൽ നായന്തഹള്ളി മുതൽ കെങ്കേരി വരെ ടാറിങ് തകർന്ന് മുപ്പതിലധികം കുഴികളാണ് രണ്ടുവശങ്ങളിലുമായി രൂപപ്പെട്ടിട്ടുള്ളത്. കുഴികൾ അടയ്ക്കാൻ വൈകുന്നതിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം നേരിട്ട ബിബിഎംപി 80 ശതമാനം കുഴികളും ഏപ്രിലിൽ നികത്തിയെന്നാണ് അവകാശപ്പെടുന്നത്. അവശേഷിക്കുന്ന കുഴികൾ അടിയന്തരമായി നികത്താൻ ബന്ധപ്പെട്ട സോണൽ എൻജിനീയർമാർക്ക് നിർദേശം നൽകിയതായും ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു.
Read More45 കാരിയെ വെടിവച്ചു കൊലപ്പെടുത്തി
ബെംഗളൂരു: പണമിടപാട് തർക്കത്തെ തുടർന്ന് ബാഗൽകോട്ടിൽ പട്ടാപ്പകൽ 45 വയസ്സുകാരിയെ വെടിവച്ചുകൊന്നു. ഗുലേഡാഗുഡ ടൗണിലെ ദയമാവ യെലപ്പ പൂജാരി ആണു മരിച്ചത്. ബൈക്കിലെത്തിയ സംഘം ദയമാവയെ വെടിവയ്ക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് യെലപ്പ പൂജാരി 12 വർഷം മുൻപു മരണപ്പെട്ടതാണ് . മകളുടെ വിവാഹം കഴിഞ്ഞതിനു ശേഷം ദയമാവ ഒറ്റയ്ക്കായിരുന്നു താമസം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
Read Moreഉച്ചഭാഷിണി; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: മുസ്ലീം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് ആസാൻ ഉപയോഗിക്കുന്നതിനെ ചൊല്ലി പ്രതിഷേധമായി തിങ്കളാഴ്ച പുലർച്ചെ ക്ഷേത്രങ്ങളിൽ നിന്ന് ഭക്തിഗാനം ആലപിച് ഹിന്ദു അനുകൂല സംഘടനയിലെ അംഗങ്ങൾ. എന്നാൽ പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കേണ്ട സുപ്രീം കോടതി മാനദണ്ഡ ഉത്തരവ് എല്ലാവർക്കും ബാധകമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. അതുകൊണ്ടു സുപ്രീം കോടതി ഉത്തരവ് സൗഹാർദ്ദപരമായി നടപ്പിലാക്കുമെന്നും ആരും നിയമം കൈയിലെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് സർക്കാർ നടപ്പാക്കണമെന്നും അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ശ്രീരാം സേനാംഗങ്ങൾ ഹുബ്ബള്ളി-ധാർവാഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലാണ്…
Read Moreആത്മഹത്യ ഭീഷണിയുമായി ടവറിന്റെ മുകളില്‍; കടന്നല്‍ കുത്തേറ്റ് താഴേക്ക് ചാടി
തിരുവനന്തപുരം : ആത്മഹത്യാ ഭീഷണിയുമായി മൊബൈല്‍ ഫോണ്‍ ടവറില്‍ കയറിയ യുവതി കടന്നല്‍കുത്തേറ്റ് താഴേക്ക് ചാടി. തമിഴ്നാട് സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെ കായംകുളം ബിഎസ്എന്‍എല്‍ ഓഫീസിലായിരുന്നു സംഭവം. 23 വയസ്സുകാരിയായ യുവതി ഓഫീസിലെത്തി ശൗചാലയം അന്വേഷിച്ച് മുകളിലേക്ക് പോവുകയായിരുന്നു. എന്നാല്‍ പിന്നീട് യുവതി ടവറില്‍ വലിഞ്ഞുകയറുന്നതാണ് അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ കണ്ടത്. കൈയ്യില്‍ പെട്രോളും ലൈറ്ററും ഉണ്ടായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ അറിയിച്ചത് പ്രകാരം പൊലീസും അഗ്‌നിരക്ഷാ സേനയും എത്തി ടവറിന് ചുറ്റും വലവിരിച്ചു. എന്നാല്‍ ഇതിനിടെ ടവറിലുണ്ടായിരുന്ന കടന്നല്‍കൂട് ഇളകി. ഇളകിയെത്തിയ…
Read Moreഡൽഹി സന്ദർശനത്തിനൊരുങ്ങി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് ഡൽഹി സന്ദർശിക്കും. മുഖ്യമന്ത്രിയുടെ യാത്രാ പരിപാടി റിപ്പോർട്ടുകൾ പ്രകാരം മുഖ്യ മന്ത്രി ബസവരാജ് ബൊമ്മൈ വിവിധ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പിന്നീട്, ഈ വർഷം നവംബറിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കർണാടക 2022’ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായി അദ്ദേഹം ആശയവിനിമയം നടത്തും. കൂടാതെ മുഖ്യമന്ത്രി തന്റെ ദേശീയ തലസ്ഥാന സന്ദർശന വേളയിൽ ഈ മന്ത്രിസഭയുടെ വിപുലീകരണത്തെക്കുറിച്ചും പുനഃസംഘടനയെക്കുറിച്ചും ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും അണികൾ പ്രതീക്ഷിക്കുന്നുണ്ട്.
Read Moreമുംബൈ ഇന്ത്യൻസിന് ഒൻപതാം തോൽവി
ദില്ലി: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്കുശേഷം മുംബൈ ഇന്ത്യന്‍സിന് വീണ്ടും വമ്പന്‍ തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മുംബൈയെ 52 റണ്‍സിന് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയശേഷം അവിശ്വസനീയമായി തകര്‍ന്നടിഞ്ഞാണ് മുംബൈ കനത്ത തോല്‍വി വഴങ്ങിയത്. അവസാന ആറ് വിക്കറ്റുകള്‍ 13 റണ്‍സിന് നഷ്ടമായ മുംബൈ 17.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായി. ഒരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമിന്‍സും മൂന്ന് റണ്ണൗട്ടുകളുമാണ് മുംബൈയുടെ വിധിയെഴുതിയത്. 43…
Read Moreഇന്ന് തൃശൂർ പൂരം: ശക്തന്റെ തട്ടകമിന്ന് പൂരോത്സവത്തിൽ
തൃശൂർ പൂരം ഇന്ന്. രണ്ടുവർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ മേളവും കുടമാറ്റവും ആസ്വദിക്കാൻ പൂര നഗരിയിലേയ്ക്ക് ജനങ്ങൾ ഒഴുകും. രാവിലെ ഏഴിനാണ് തിരുവമ്പാടിയുടെ മഠത്തിലേയ്ക്കുള്ള വരവ് തുടങ്ങുന്നത്. തുടർന്ന് ഘടക ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പ് ഒന്നിനു പുറകെ ഒന്നായി എത്തും. വടക്കുന്നാഥ ക്ഷേത്രത്തിലേയ്ക്ക് കണിമംഗലം ശാസ്താവ് പുറപ്പെട്ടു. ചാറ്റൽ മഴയിലായിരുന്നു എഴുന്നള്ളിപ്പ് അതുകൊണ്ടുതന്നെ പൂരത്തിന് മഴ ഭീഷണിയുണ്ട്. രാവിലെ പതിനൊന്നരയ്ക്കാണ് മഠത്തിൽ വരവ് പഞ്ചവാദ്യം. പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് പന്ത്രണ്ടിന് തുടങ്ങും. രണ്ടു മണിയോടെ ഇലത്തിത്തറമേളം. കുടമാറ്റം അഞ്ചു മണിയോടെ ആരംഭിക്കും. ശേഷം രാത്രിയിൽ എഴുന്നള്ളിപ്പ് ആവർത്തിക്കും. തുടർന്ന് നാളെ…
Read Moreവാഹനാപകടത്തിൽ നടി സുനേത്ര പണ്ഡിറ്റിന് പരിക്കേറ്റു
ബെംഗളൂരു: ബസവനഗുഡിക്ക് സമീപം എൻആർ കോളനിയിൽ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 40 കാരിയായ നടി സുനേത്ര പണ്ഡിറ്റിന് ഗുരുതരമായി പരിക്കേറ്റു. സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവേ റോഡിലെ ഹമ്പ് കടന്നതോടെ നിയന്ത്രണം വിട്ടത്തോടെയാണ് അപകടം സംഭവിച്ചത്. റോഡിന്റെ ശോച്യാവസ്ഥയാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്‌ടപ്പെടാൻ കാരണമെന്ന് താരത്തിന്റെ കുടുംബം ആരോപിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാൽ സുനേത്ര പണ്ഡിറ്റിന്റെ നില അപകടനില തരണം ചെയ്തതായി സൂചനയുണ്ട്.
Read Moreഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ ഷവർമ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി
ചെന്നൈ : ഷവർമയെ ‘പാശ്ചാത്യ’ ഭക്ഷണമെന്ന് വിശേഷിപ്പിച്ചു തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ ഷവർമ കഴിക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. “ഞങ്ങളുടെ പ്രദേശത്ത് ഇതിനകം തന്നെ ധാരാളം ഭക്ഷണങ്ങൾ ഉള്ളതിനാൽ ഷവർമ പോലുള്ള ഭക്ഷണത്തിനും ഫാൻസി പേരുകളുള്ള മറ്റ് ഇനങ്ങൾക്കും പിന്നാലെ പോകരുതെന്ന് ഞങ്ങൾ ആളുകളോട് അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു. ഷവർമ കഴിച്ച തഞ്ചാവൂരിലെ ഒറത്തനാട് വെറ്ററിനറി കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് വിദ്യാർത്ഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയ്ക്കായി തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിയുടെ പ്രസ്താവന. “ഷവർമ ഒരു…
Read More