നഗരത്തിൽ ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ പുതിയ വഴികളുമായി ട്രാഫിക് പോലീസ്

TRAFFIC POLICE

ബെംഗളൂരു; ട്രാഫിക് നിയമ ലംഘകരെ പിടികൂടാനുള്ള ബെംഗളൂരു ട്രാഫിക് പോലീസിന്റെ (ബിടിപി) അന്വേഷണത്തിന് വൻതോതിൽ സഹായകമാകുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ (ANPR) ക്യാമറകളുടെ ഉപയോഗത്തിലൂടെ, തീർപ്പുകൽപ്പിക്കാത്ത പിഴകളുള്ള വാഹനങ്ങളെ നഗരപ്രദേശങ്ങളിൽ പോലും തിരിച്ചറിയാൻ കഴിയും.

തീർപ്പാക്കാത്ത കേസുകളുള്ള ഒരു ലക്ഷം വാഹനങ്ങൾ വരെ ANPR-കൾക്ക് കണ്ടെത്താനാകും എന്നാണ് പോലീസ് റിപ്പോർട്ടുകൾ. വെസ്റ്റ് ഡിവിഷനിൽ എട്ട് ക്യാമറകൾ വിന്യസിച്ചപ്പോൾ ഈസ്റ്റ് ഡിവിഷൻ ട്രാഫിക് പോലീസ് അത്തരത്തിലുള്ള 12 എഎൻപിആർ ക്യാമറകളാണ് ഉപയോഗിക്കുന്നത്. ഈ ആഴ്‌ച ആദ്യമാണ് ആദ്യ ANPR ക്യാമറ ലഭിച്ചത്, റേസ് കോർസ് റോഡ് ഒരു ദിവസം മാത്രം തീർപ്പാക്കാത്ത കേസുകളുള്ള 25 വാഹനങ്ങളെ വേർതിരിച്ചു കണ്ടുപിടിക്കാൻ ആവുകയും , അതിന്റെ ഫലമായി 19,900 രൂപ വീണ്ടെടുക്കാൻ ബെംഗളൂരു ട്രാഫിക് പോലീസിന് സാധിക്കുകയും ചെയ്തു.

കബ്ബൺ റോഡ്, ഹൈഗ്രൗണ്ട്സ്, ബാലേകുന്ദ്രി ജംഗ്ഷൻ, തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ഡിസിപി (ട്രാഫിക്) ഈസ്റ്റ് കെ എം ശാന്തരാജു പറഞ്ഞു. തീർച്ചയായിട്ടില്ലാത്ത കേസുകൾ തിരിച്ചറിയാൻ ഞങ്ങൾ ഡ്രൈവുകൾ നടത്തിയിരുന്നു, എന്നാൽ ഇപ്പോൾ ക്യാമറ അവ സ്വയമേവ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us