ഹലസുരു മാർക്കറ്റ് ഇടിച്ചുനിരത്താൻ പദ്ധതിയിട്ട് ബിബിഎംപി 

ബെംഗളൂരു: ബസാർ സ്ട്രീറ്റിലെ കാലപ്പഴക്കമുള്ള ഹലസുരു മാർക്കറ്റ് ജീർണാവസ്ഥയിലാണെന്നും കച്ചവടക്കാർക്ക് സുരക്ഷിതമല്ലെന്നും പറയുന്ന ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) മാർക്കറ്റ് ഇടിച്ചുനിരത്താൻ സാധ്യത.

സമുച്ചയത്തിന് 70 വർഷത്തിലേറെ പഴക്കമുണ്ടെന്നും എഞ്ചിനീയർമാർ മാർക്കറ്റ് സർവേ നടത്തിയെന്നും അതുകൊണ്ടുതന്നെ അപകടങ്ങൾ ഒഴിവാക്കാൻ, സമുച്ചയം ഒഴിയാൻ വെണ്ടർമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വെണ്ടർമാരെ ഉടൻ ഒഴിപ്പിക്കണമെന്ന് കരുതുന്നുതായും ബിബിഎംപി ഡെപ്യൂട്ടി കമ്മീഷണർ (മാർക്കറ്റ്) മുരളീധർ കെ പറഞ്ഞു.

എന്നിരുന്നാലും, ബി‌ബി‌എം‌പി പുറപ്പെടുവിച്ച പൊതു അറിയിപ്പ് അനുസരിച്ച്, സമുച്ചയത്തിലെ എല്ലാ കടയുടമകളും നോട്ടീസ് സ്വീകരിക്കാനും ഒഴിയാനും വിസമ്മതിക്കുകയായിരുന്നു. കൂടാതെ തങ്ങളുടെ ഉപജീവനമാർഗം തട്ടിയെടുക്കാൻ ബിബിഎംപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച മാർക്കറ്റിലെ കടയുടമകളെ ഈ തീരുമാനം ചൊടിപ്പിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥരാരും ഞങ്ങളോട് ഇക്കാര്യം ചർച്ച ചെയ്തില്ല. ബദൽ സംവിധാനങ്ങളൊന്നും ചെയ്യാതെ, അവർ ഞങ്ങളോട് പോകാൻ പറഞ്ഞാൽ, ഞങ്ങൾ അത് എങ്ങനെ അംഗീകരിക്കും? സമയബന്ധിതമായ പരിഹാരമുണ്ടെങ്കിൽ അവർ ഞങ്ങളെ അറിയിച്ചിട്ടില്ലന്നും, ഇപ്പോൾ 30 വർഷത്തിലേറെയായി മാർക്കറ്റിൽ കട നടത്തുന്ന കടയുടമകൾ പറഞ്ഞു.

മാർക്കറ്റ് നിലനിർത്തുന്നതിൽ ബിബിഎംപി പരാജയപ്പെട്ടതായി മറ്റൊരു കടയുടമ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മഴക്കാലത്ത് പല കടകൾക്കും കേടുപാടുകൾ സംഭവിച്ചെന്നും ഒരു ഉദ്യോഗസ്ഥനും ഞങ്ങളുടെ സഹായത്തിനെത്തിയില്ലന്നും അതുകൊണ്ടുതന്നെ ഞങ്ങൾക്ക് എല്ലാം സ്വയം കൈകാര്യം ചെയ്യേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അതേ സ്ഥലത്ത് ഒരു പുതിയ മാർക്കറ്റ് നിർമ്മിക്കാനുള്ള നിർദ്ദേശം ഞങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും ഫണ്ട് അനുവദിച്ചാൽ പണി ഏറ്റെടുക്കുമെന്നും അല്ലാത്തപക്ഷം, സ്ഥലം ഒഴുപ്പിച്ച ശേഷം ശക്തിപ്പെടുത്തി നവീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചേക്കുമെന്നും, ഒരു മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us