ബെംഗളൂരു: താലൂക്കിലെ യാദലഗട്ടെയിലെ ഒരു ബാർബർ ദലിതർക്ക് മുടിവെട്ടാൻ വിസമ്മതിച്ചതിന്റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായതോടെ, തഹസിൽദാർ എൻ രഘുമൂർത്തി ഇടപെട്ട് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആളുകളെ സേവിക്കാൻ ബാർബർമാരോട് സംസാരിച്ച് ബോധ്യപ്പെടുത്തി.
ക്യാറ്റ്ഗൊണ്ടനഹള്ളി സ്വദേശിയായ ശ്രീനിവാസ്, അയൽ ഗ്രാമത്തിൽ ബാർബർമാരില്ലാത്തതിനാൽ ആഴ്ചയിൽ രണ്ടുതവണ യാദലഗട്ടെ ഗ്രാമം സന്ദർശിക്കാറുണ്ടായിരുന്നു. എന്നാൽ താൻ നരസിംഹ സ്വാമിയെ ആരാധിക്കുന്നുവെന്ന് പറഞ്ഞാണ് ദലിതരുടെ മുടി വെട്ടാൻ അദ്ദേഹം അടുത്തിടെ വിസമ്മതിച്ചിത്.
ഇതോടെ ഗ്രാമവാസികൾ എതിർപ്പ് ഉന്നയിക്കുകയും അവരുടെ ഗ്രാമം സന്ദർശിക്കരുതെന്ന് ശ്രീനിവാസിനോട് പറയുകയും ചെയ്തു. വിസമ്മതിച്ചതോടെ ഗ്രാമവാസികളും ശ്രീനിവാസും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ വീഡിയോ ക്ലിപ്പ് വൈറലായതോടെ തഹസിൽദാർ ഗ്രാമം സന്ദർശിച്ച് വഴക്കിട്ട കക്ഷികളെ സമാധാനിപ്പിക്കാൻ ചർച്ചകൾ നടത്തുകയായിരുന്നു. ദലിതുകളെ സേവിക്കാൻ അദ്ദേഹം ശ്രീനിവാസിനെ ബോധ്യപ്പെടുത്തുകയും ഒരു സലൂൺ സ്ഥാപിക്കാൻ സഹായിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.