സർക്കാർ ചട്ടങ്ങളിൽ മാറ്റം വരുത്തി; ഒസി ഇല്ലാതെ വൈദ്യുതി കണക്ഷൻ ലഭ്യമാകും

ഒക്യുപൻസി സർട്ടിഫിക്കറ്റ് (ഒസി) ഇല്ലാത്തതിനാൽ വൈദ്യുതി കണക്ഷൻ ലഭിക്കാതെ ബുദ്ധിമുട്ടുന്ന അഞ്ച് ലക്ഷത്തിലധികം കെട്ടിട ഉടമകൾക്ക് ആശ്വാസമായി , ചട്ടങ്ങളിൽ മാറ്റം വരുത്തി അവർക്ക് വൈദ്യുതി കണക്ഷൻ നൽകാൻ ഊർജ്ജ വകുപ്പ് തീരുമാനിച്ചു.

ബിൽഡിംഗ് ബൈലോയുടെ ലംഘനവും അനുവദിച്ച ബിൽഡിംഗ് പ്ലാനിൽ നിന്നുള്ള വ്യതിചലനവും ചൂണ്ടിക്കാട്ടി കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകരുതെന്ന് മുൻ കോൺഗ്രസ് ഭരണകാലത്ത് ഊർജ മന്ത്രിയായിരുന്ന ഡി.കെ.ശിവകുമാർ ഉത്തരവിട്ടിരുന്നു. അത്കൊണ്ട് തന്നെ കഴിഞ്ഞ അഞ്ച് വർഷമായി ബൃഹത് ബംഗളൂരു മഹാനഗര പാലികെയ്ക്കും (ബിബിഎംപി) ഊർജ വകുപ്പിനുമെതിരെ ഒസി സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ വൈദ്യുതി കണക്ഷൻ നഷ്ടപ്പെട്ട വസ്തു ഉടമകൾ രോഷം പ്രകടിപ്പിക്കുകയും കെട്ടിട ഉടമകളിൽ നിന്ന് നിരവധി പരാതികൾ ലഭിക്കുകയും ചെയ്തിരുന്നുതായുമാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

ഉടമകൾക്കുണ്ടായ അസൗകര്യം കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്നുള്ള ബിജെപി എംഎൽഎമാരുടെ സംഘമാണ് അടുത്തിടെ മന്ത്രി സുനിൽ കുമാറിനെ കണ്ട് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ഒസി വേണമെന്ന ചട്ടം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയുമായി മന്ത്രി വിഷയം ചർച്ച ചെയ്യുകയും വൈദ്യുതി കണക്ഷൻ നൽകുന്നതിന് സമ്മതം വാങ്ങുകയും ചെയ്യുകയായിരുന്നു. തീരുമാനത്തെക്കുറിച്ചുള്ള ഒരു ഫയൽ മാർച്ച് 22 ന് കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനും (കെഇആർസി) അയച്ചു നൽകയ, മന്ത്രി ബുധനാഴ്ച ബംഗളൂരുവിൽ ഊർജ്ജ വകുപ്പ് ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം നടത്തുകയും ചെയ്തു.

ഇവയുടെ എല്ലാം അടിസ്ഥാനത്തിൽ ഊർജ മന്ത്രി വി സുനിൽകുമാർ ഉടൻ വൈദ്യുതി കണക്ഷൻ നൽകി തുടങ്ങും. വൈദ്യുതിയില്ലാത്ത ഗ്രാമീണ വീടുകളിൽ വൈദ്യുതീകരിക്കാനുള്ള ജനകീയ പദ്ധതിയായ ‘ബെലക്കു’ നടപ്പാക്കുന്നതിനോട് അനുബന്ധിച്ചാണ് വൈദ്യുതി കണക്ഷനുകൾ നൽകാൻ മന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചട്ടുളളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us