സംസ്ഥാനത്തിന് പുതിയ നഗരവൽക്കരണ നയം ആവശ്യമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്

ബെംഗളൂരു: വെള്ളിയാഴ്ച പുറത്തിറങ്ങിയ കർണാടക സാമ്പത്തിക സർവേ 2021-22, പ്രകാരം സംസ്ഥാനത്തിന് ഒരു പുതിയ നഗരവൽക്കരണ നയത്തിന്റെ ആവശ്യകതായേയാണ്  എടുത്തുകാണിക്കുന്നത്. വലിയ തോതിലുള്ള വികസനം സുഗമമാക്കുന്നതിനും ഉപഗ്രഹ നഗരങ്ങൾ വികസിപ്പിക്കുന്നതിനുമായി സർക്കാർ കർണാടക ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആക്‌ട് ഭേദഗതി ചെയ്യാനും പുതിയ ടൗൺഷിപ്പ് ആക്‌ട് തയ്യാറാക്കണമെന്നും ഈ റിപ്പോർട്ടുകൾ നിർദ്ദേശിക്കുന്നുത്.

198 ടൗണുകൾക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടതുണ്ടെന്നും. 2015ലെ മാസ്റ്റർ പ്ലാൻ ആറ് വർഷം മുമ്പ് കാലഹരണപ്പെട്ടതിനാൽ 2031ലെ ബെംഗളൂരുവിനായുള്ള മാസ്റ്റർ പ്ലാൻ വേഗത്തിലാക്കേണ്ടണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി.
കൂടാതെ എല്ലാ പ്ലാനിംഗ് അതോറിറ്റി ഏരിയയ്ക്കും റീജിയണൽ പ്ലാനുകൾ തയ്യാറാക്കേണ്ടതുണ്ട്, കൂടാതെ നഗര/ടൗൺ മാസ്റ്റർ പ്ലാൻ റീജിയണൽ പ്ലാനുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിലുള്ള 120 ടൗൺ പ്ലാനർമാരെ കൂടാതെ 300 ടൗൺ പ്ലാനർമാരെ കൂടി കർണാടകയ്ക്ക് ആവശ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കർണാടകയിലെ പത്ത് കാർഷിക-കാലാവസ്ഥാ മേഖലകളായ പശ്ചിമ, കിഴക്കൻ ഘട്ടങ്ങളെ അടിസ്ഥാനമാക്കി നഗരവൽക്കരണത്തിൽ നിന്ന് പ്രദേശങ്ങളെ സംരക്ഷിക്കാനും റിപ്പോർട്ട് സർക്കാരിനോട് ആവശ്യപ്പെടുന്നു.

പട്ടണങ്ങളെ പട്ടികപ്പെടുത്തുകയും വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ വിപുലീകരിക്കുകയും വേണമെന്നും വ്യാവസായിക-ടൂറിസം നയത്തിന്റെ വഴികാട്ടിയായി റിപ്പോർട്ട് നിർദ്ദേശിച്ചു, ഇത് പൊതുവെ നഗരവൽക്കരണം / വ്യാപനം, ഒഴുകുന്ന ജനസംഖ്യ എന്നിവയ്ക്ക് കാരണമാകുന്നതാണെന്നും ഇതോടൊപ്പം, കല്യാണ കർണാടക മേഖലയ്ക്ക് പതിറ്റാണ്ടുകളായി ഭാവി പദ്ധതികളൊന്നും ഉണ്ടായിരുന്നില്ലന്നുമാത്രമല്ല വലിയ തുക ഫണ്ടുകൾ ദൃശ്യമായ വികസനത്തിന് കാരണമായിട്ടില്ലന്നും നഗരവൽക്കരണ നയമില്ലാതെ സംസ്ഥാനം പ്രാദേശികമായി അസന്തുലിതാവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us