ബെംഗളൂരു: ഫെബ്രുവരി 20-ന് സംസ്ഥാനത്തെ ശിവമോഗ മേഖലയിൽ ബജ്റംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ 10 പേർക്കെതിരെ കർണാടക പോലീസ് 1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ വകുപ്പുകൾ ചുമത്തി കേസ് എടുത്തു.
ക്രിമിനൽ പശ്ചാത്തലമുള്ള ഹർഷ ഹിന്ദുവിനെ (27) കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരെ യുഎപിഎ പ്രകാരം കുറ്റം ചുമത്തുന്നത് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറുന്നതിന്റെ മുന്നോടിയായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായും ഒരു മുതിർന്ന സംസ്ഥാന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദേശീയ അഖണ്ഡത ലക്ഷ്യമാക്കിയുള്ള ഗൂഢാലോചന നടന്നതായി സംശയിക്കുന്ന സന്ദർഭങ്ങളിലാണ് പൊതുവെ യുഎപിഎയുടെ വ്യവസ്ഥകൾ പ്രയോഗിക്കുന്നത്.
യുഎപിഎ പ്രകാരം കേസ് ചുമത്തപെട്ട പ്രതിയെ 30 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുന്നതാണ്. കൂടാതെ സാധാരണ കേസുകളിൽ 90 ദിവസത്തിന് പകരം 180 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കേണ്ടത്. പ്രതിയ്ക്ക് ജാമ്യം ലഭിക്കുന്നതിനും ഈ നിയമം ബുദ്ധിമുട്ടുണ്ടാക്കും.
2016 മുതൽ വൈരാഗ്യമുണ്ടായിരുന്ന ഹർഷയെ ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യത്തിന് അറസ്റ്റിലായ 10 പേരിൽ ഒരാളായ മുഹമ്മദ് കാഷിഫ് (30) 2017ൽ ഹർഷയ്ക്കൊപ്പം ജയിലിൽ കഴിഞ്ഞിരുന്നു. കൂടാതെ ഇയാളെ കൊലപാതകത്തിന് സഹായിച്ചതായി ആരോപിക്കപ്പെടുന്ന മറ്റ് നിരവധി പ്രതികൾക്കെതിരെ ആക്രമണം, കവർച്ച, തുടങ്ങിയ ഒന്നിലധികം കേസുകളുമുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.