ബെംഗളൂരു: നിരവധി മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഓൺലൈൻ കോച്ചിംഗ് നൽകുമെന്ന് 2022-23 കർണാടക ബജറ്റിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. ഈ പരീക്ഷകളിൽ കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി), യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി), ബാങ്കിംഗ്, റെയിൽവേ, കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്‌സാമിനേഷൻ (സിഡിഎസ്), നാഷണൽ എഞ്ചിനീയറിംഗ് എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ജോയിന്റ് എൻട്രൻസ് പരീക്ഷ(ജെഇഇ) എന്നിങ്ങനെ മറ്റ് മത്സര പരീക്ഷകളും ഉൾപ്പെടും.
മുഖ്യമന്ത്രി വിദ്യാർത്ഥി മാർഗദർശിനി എന്ന പുതിയ പദ്ധതി സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രസംഗത്തിലാണ് വ്യക്തമാക്കിത്. യുക്രെയിനിൽ മെഡിക്കൽ കോഴ്‌സിന് പഠിക്കുകയായിരുന്ന കർണാടക വിദ്യാർത്ഥി റഷ്യൻ ഷെല്ലാക്രമണത്തിൽ മരിച്ച നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മരണത്തെ തുടർന്നാണ് നീറ്റ് തുടങ്ങിയ പരീക്ഷകൾ സൗജന്യമാക്കുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ വ്യവസ്ഥയിൽ മകന് സംസ്ഥാനത്ത് മെഡിക്കൽ സീറ്റ് ലഭിച്ചിരുന്നെങ്കിൽ മെഡിസിൻ പഠിക്കാൻ ഉക്രെയ്‌നിൽ പോകേണ്ടിവരുകയിലായിരുന്നെന്നും അവിടെ പഠനച്ചിലവ് താങ്ങാനാകുന്നതുകൊണ്ടാണ് അവിടേയ്ക്ക് അയച്ചതെന്നും നവീനിന്റെ അച്ഛൻ ശേഖരപ്പ പറഞ്ഞിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.