ബെംഗളൂരു : വാഹനമോഷണ കേസിൽ നഗരത്തിൽ മലയാളി പിടിയിലായി.
ബഹ്റൈനിൽ മുൻപ് പോലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്നു എന്ന് അവകാശപ്പെടുന്ന പിലാക്കൽ നസീർ (നസീർ അഹമ്മദ് ഇമ്രാൻ) ആണ് കാർ കവർച്ച ചെയ്ത കേസിൽ സിറ്റി പോലീസിൻ്റെ പിടിയിലായത്.
ഇയാളിൽ നിന്ന് 2 ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
ബഹ്റൈനിൽ 9 വർഷത്തെ പോലീസ് സേവനത്തിന് ശേഷമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത് എന്ന് ഇയാൾ മൊഴി നൽകി.
വാഹനമോഷണ കേസിൽ 2008ലും ഇയാൾ പിടിയിലായിട്ടുണ്ട്, മകൻ്റെ അർബുദ ചികിൽസക്ക് പണമാവശ്യമായി വന്നതിനാലാണ് കവർച്ചക്ക് ഇറങ്ങിയത് എന്നാണ് ഇയാളുടെ മൊഴി.
ഇയാൾ കേരളത്തിൽ നിന്നും നിരവധി വാഹനങ്ങൾ മോഷ്ടിച്ച് വിൽപ്പന നടത്തിയിട്ടുണ്ട് എന്നും പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.