ബെംഗളൂരു: ആരോഗ്യ അധികാരികളും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മാസ്ക് ധരിക്കാൻ ആളുകളോട് അഭ്യർത്ഥിക്കുന്ന സമയത്ത്, കർണാടക മന്ത്രി ഉമേഷ് കട്ടി സർക്കാർ പുറപ്പെടുവിച്ച കോവിഡ് -19 പ്രോട്ടോക്കോളുകൾ ലംഘിച്ചുകൊണ്ട് ഒരു പൊതു പരിപാടിയിൽ മാസ്ക് ധരിക്കാൻ വിസമ്മതിച്ചു. കൂടാതെ മാസ്ക് ധരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് മന്ത്രി ന്യായീക്കുകയും ചെയ്തു,
മാസ്ക് ഒഴിവാക്കുന്നതിനെ കുറിച്ച് മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഒരു നിയന്ത്രണവും ഏർപ്പെടുത്തില്ലെന്നും മാസ്ക് ധരിക്കുന്നത് വ്യക്തിഗത ഉത്തരവാദിത്തമാണെന്നു പ്രധാനമന്ത്രി പറഞ്ഞതായും ഉമേഷ് കട്ടി പറഞ്ഞു.
കൂടാതെ മാസ്ക് ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ചെയ്യാം. എനിക്ക് അത് ധരിക്കാൻ താൽപ്പര്യമില്ലെന്നും അതിനാൽ ഞാൻ മാസ്ക് ധരിക്കുന്നില്ലെന്നും അത് എന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.The PM has said that no restriction will be imposed & that it (wearing face mask) is an individual responsibility. Whoever wishes to wear a mask can do so. I am not interested in wearing it so I haven't. It is my individual decision: Karnataka Minister Umesh Katti (18.01.2022) pic.twitter.com/Xmkvl6B1Y6
— ANI (@ANI) January 18, 2022