രാജ്യത്ത് കൊവിഡ് പ്രതിദിന മരണസംഖ്യ ഉയരുന്നു.

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിദിന മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 350 മരണം ആണ് കൊവിഡ് മൂലം ഉണ്ടായത്. എന്നാൽ രാജ്യത്തെ കൊവിഡ് മരണക്കണക്ക് സംസ്ഥാനങ്ങൾ പുറത്ത് വിട്ടതിനേക്കാൾ ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കാമെന്നാണ് റിപ്പോർട്ടുകൾ

സർക്കാരുകൾ സുപ്രീം കോടതിയിൽ നൽകിയ കണക്കുകളാണ് ഈ സൂചന നൽകുന്നത്. അതേസമയം മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിൽ കേസുകൾ കുറഞ്ഞത് ആശ്വാസമാണ്. എന്നാൽ ചെറിയ പട്ടണങ്ങളിലേക്ക് രോ​ഗം വ്യാപിക്കാൻ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര മുന്നറിയിപ്പ്.

  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി

സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള കൊവിഡ് മരണങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനായി വന്ന അപേക്ഷകളുടെ കണക്കാണ് ഉയർന്ന മരണനിരക്കിലേക്ക് വിരൽ ചൂണ്ടുന്നത്. ഇപ്പോൾ 15,270 അപേക്ഷകളിൽ അനുകൂല തീരുമാനം എടുത്ത് കഴിഞ്ഞട്ടുണ്ട്. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തി നാൽപ്പതിനായിരം മരണമാണ് ഔദ്യോഗിക കണക്കെങ്കിൽ ഇത് വരെ കിട്ടിയത് രണ്ടേകാൽ ലക്ഷത്തിന് അടുത്തുള്ള അപേക്ഷകളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്
[masterslider id="10"]

Related posts