ബെംഗളൂരു : ആഘോഷത്തോടനുബന്ധിച്ച യാത്രത്തിരക്ക് പരിഗണിച്ച് ബുധനാഴ്ച തിരുവനന്തപുരത്തേക്ക് സംക്രാന്തി എന്ന പ്രത്യേക തീവണ്ടി സർവീസ് നടത്തും. മൈസൂരു – തിരുവനന്തപുരം സെൻട്രൽ- മൈസൂരു ഫെസ്റ്റിവൽ എക്സ്പ്രസാണ് (06201/06202) സർവീസ് നടത്തുന്നത്. ഒരു എ.സി. ടു ടയർ കോച്ചും രണ്ട് എ.സി. ത്രീ ടയർ കോച്ചും ഏഴ് സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചും നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും ഉണ്ടാകും.
സമയക്രമം ചുവടെ:
- ഉച്ചയ്ക്ക് 12.05-ന് മൈസൂരുവിൽനിന്ന് പുറപ്പെടും.
- മാണ്ഡ്യ (ഉച്ചയ്ക്ക് 12.34),
- കെങ്കേരി (ഉച്ചയ്ക്ക് 1.35),
- കെ.എസ്.ആർ. ബെംഗളൂരു (ഉച്ചയ്ക്ക് 2.05)
- ബെംഗളൂരു കന്റോൺമെന്റ് (2.25),
- ഹൊസൂർ (3.27),
- ധർമപുരി (വൈകിട്ട് 5.30),
- സേലം (രാത്രി 7.25),
- നാമക്കൽ (രാത്രി 8.05),
- കാരൂർ (രാത്രി 8.38),
- ഡിണ്ടിഗൽ (രാത്രി 10.30),
- മധുരൈ (പുലർച്ചെ 12.15),
- വിരുദുനഗർ (പുലർച്ചെ 2.28),
- കോവിൽപട്ടി (പുലർച്ചെ 3.13),
- തിരുനെൽവേലി (പുലർച്ചെ 4.30),
- നാഗർകോവിൽ ടൗൺ (പുലർച്ചെ 5.38),
- തിരുവനന്തപുരം സെൻട്രൽ (രാവിലെ 7.30).
- തിരിച്ച് തിരുവനന്തപുരത്ത് നിന്ന് രാവിലെ 10.30-ന് പുറപ്പെടും..