ബെംഗളൂരു : തൃശൂര്‍ സ്വദേശിയായ പി എ ഇര്‍ഷാദിനെയാണ് രേവ സര്‍ക്കിളിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ പഴുവില്‍ പൊക്കാകിലത്ത് അബ്ദുള്‍ റസാഖിന്‍റെ മകനാണ് മരണപ്പെട്ട ഇര്‍ഷാദ് (31) ഇന്‍റിഗോ എയര്‍ലൈന്‍സില്‍ മെക്കാനിക്കല്‍ ഇഞ്ചിനിയറായിരുന്നു. അബുദാബിയില്‍ ജോലിയുളള ഭാര്യ തസ്നീം നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട് ഇവര്‍ക്ക് രണ്ടര വയസ്സുളള ഒരുമകനുമുണ്ട്. കാലത്ത് ജോലിക്ക് എത്താതെയായപ്പോള്‍ സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് പോയി നോക്കിയപ്പോളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് പോലീസും കെഎംസിസി പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം ഈസ്റ്റ് പോയിന്‍റ് ഹോസ്പിറ്റലിലേക്ക് മാറ്റി അവിടെ വെച്ചുതന്നെയാണ് പോസ്റ്റമോർട്ടം…
Read MoreYear: 2021
ചൈന തുറന്ന് വിട്ട ഭൂതത്തിന് ഇന്ന് 2 വയസ്.
ബെംഗളൂരു : ചൈനയിൽ ഉടലെടുത്ത് ലോകം മുഴുവൻ വ്യാപിച്ച് ശാരീരിക മാനസിക – സാമ്പത്തിക – കലാ-കായിക നാശനഷ്ടങ്ങൾ മാനവ രാശിക്ക് നൽകി മുന്നേറുന്ന കോവിഡ് എന്ന മഹാമാരി കണ്ടെത്തിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. 2019 നവംബർ 17 ൽ ഹുബേ പ്രവിശ്യയിലെ ഒരു 55 വയസുള്ള ആൾക്ക് ആണ് ഈ മഹാമാരി ആദ്യമായി കണ്ടെത്തിയത്.ഹുബേ പ്രവിശ്യയുടെ തലസ്ഥാനമാണ് വുഹാൻ. ഡിസംബർ 31 ആയപ്പോൾ 266 പേർക്കും 2020 ജനുവരി ഒന്നോടെ അത് 381 ആയി മാറുകയും ചെയ്തു. പിന്നീട് സംഭവിച്ചത് എന്താണെന്ന്…
Read Moreസംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മിക്ക ജില്ലകളിലും യെല്ലോ അലേര്‍ട്ട്
ബെംഗളൂരു : ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നവംബർ 20 വരെ തീരദേശ കർണാടകയിൽ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിക്കുകയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. രണ്ട് ന്യൂനമർദ സംവിധാനങ്ങൾ കാരണം പെനിൻസുലർ ഇന്ത്യയിൽ തീവ്രമായ ആർദ്ര കാലാവസ്ഥയാണ് കാലാവസ്ഥാ ഏജൻസി പ്രവചിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreമെട്രോ സർവീസുകൾ രാത്രി 11 വരെ നീട്ടി
ബെംഗളൂരു : പ്രവർത്തനം നീട്ടണമെന്ന പൊതുജനങ്ങളിൽ നിന്നുള്ള ആവശ്യങ്ങൾ കണക്കിലെടുത്ത് ബിഎംആർസിഎൽ വ്യാഴാഴ്ച മുതൽ അവസാന മെട്രോ ട്രെയിൻ രാത്രി 11 മണി വരെ നീട്ടി.നാഗസന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, കെങ്കേരി, ബയപ്പനഹള്ളി സ്റ്റേഷനുകളിൽ നിന്ന് രാത്രി 11 മണിക്ക് അവസാന ട്രെയിൻ പുറപ്പെടുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു.മജസ്റ്റിക്കിലെ നാദപ്രഭു കെമ്പഗൗഡ സ്റ്റേഷനിൽ അവസാന ട്രെയിൻ രാത്രി 11.30ന് ആയിരിക്കും. എന്നിരുന്നാലും, പ്രവൃത്തിദിവസങ്ങളിൽ രാവിലെ 6 മണിക്കും ഞായറാഴ്ചകളിൽ രാവിലെ 7 മണിക്കും എന്ന രീതി…
Read More10 പേർ താമസിക്കുന്ന കെട്ടിടത്തിന് പ്രതിമാസ വാട്ടർ ബിൽ 78000 രൂപ!
ബെംഗളൂരു: അൾസൂറിന് സമീപം ജോഗുപാളയയിൽ 10 പേർ മാത്രം താമസിക്കുന്ന കെട്ടിടത്തിന് ഒക്‌ടോബർ മാസത്തെ വാട്ടർ ബില്ലായി ലഭിച്ചത് 78,830 രൂപ. കൂടാതെ പരിസര പ്രദേശത്തെ 80% വീടുകളിലും സമാനമായ പ്രശ്‌നം നേരിട്ടതായി ജോഗുപാളയ നിവാസികൾ അവകാശപ്പെട്ടു. വര്ഷങ്ങളായി ഒറ്റമുറി വീട്ടിൽ താമസിക്കുന്ന ഒട്ടുമിക്ക കുടുംബങ്ങൾക്ക് പോലും 520 രൂപയ്ക്കുമേൽ കൂടുതൽ ബില്ല് തുക വന്നിട്ടില്ല അത്കൊണ്ട് തന്നെ എടത്തരംജീവനക്കാർക്കു ഇപ്പോൾ കൈപറ്റിയ 15,000 മുതൽ 16,000 രൂപ വരെയുള്ള വാട്ടർ ബില്ലുകൾ താങ്ങാവുന്നതിലും ഉപരിയാണ്. ഇത്തരത്തിൽ ലഭിച്ച വാട്ടർ ബില്ലുകളുടെ ഉത്തരവാദിത്തം ബി.ഡബ്ലെയൂ.എസ്.എസ്.ബി…
Read Moreകർണാടക ആർടിസി സംരംഭമായ “സരിഗെ സുരക്ഷാ” ക്ക് പുരസ്‌കാരം
ബെംഗളൂരു : 76-ാമത് വെർച്വൽ സ്‌കോച്ച് സ്റ്റേറ്റ് ഓഫ് ഗവേണൻസ് ഉച്ചകോടിയിൽ പ്രസ്തുത അവാർഡ് സ്‌കോച്ച് ഓർഡർ ഓഫ് മെറിറ്റ് പുരസ്‍കാരം കർണാടക ആർ.ടി.സി.യുടെ ഐ.സി.യു. ഓൺ വീൽസ് പദ്ധതിക്ക് (സരിഗെ സുരക്ഷാ ബസ്) ലഭിച്ചു.കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ശ്രീ ശിവയോഗി സി.കലസാദ് ഐഎഎസിനു പുരസ്‌കാരം പ്രഖ്യാപിച്ചു. പുത്തൂർ ഡിവിഷനിലെ 38 വില്ലേജുകളിൽ സരിഗെ സുരകാശ ബസ് സർവീസ് നടത്തുന്നുണ്ടെന്ന് അവാർഡ് ദാന ചടങ്ങിൽ എം.ഡി പരാമർശിച്ചു. കഴിഞ്ഞ 81 ദിവസങ്ങളിൽ ഇതുവരെ 4900 പേർക്ക് സേവനം നൽകി. കൂടാതെ, കോവിഡ് കാലത്ത് സംഘടന…
Read Moreപഴയ സ്കൂൾ പുസ്തകങ്ങളുടെ ശേഖരമൊരുക്കി അസിം പ്രേംജി സർവകലാശാല
ബെംഗളൂരു: ദക്ഷിണേഷ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ശേഖരിച്ച 1819 മുതൽ പഴക്കമുള്ള 5,724 സ്കൂൾ പുസ്തകങ്ങളുടെയും അനുബന്ധ രേഖകളുടെയും ശേഖരമായ സ്കൂൾബുക്ക് ആർക്കൈവ് അസിം പ്രേംജി സർവ്വകലാശാല തിങ്കളാഴ്ച പുറത്തിറക്കി. ഓൺലൈനിലും പുസ്തകങ്ങൾ ലഭ്യമാണ്. ഭാഷ, വിദ്യാഭ്യാസ നിലവാരം, രാജ്യം, സംസ്ഥാനം, പ്രസിദ്ധീകരണതീയതി തുടങ്ങിയ വിവിധ വിഭാഗങ്ങളിലായാണ് പുസ്തകങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഭാഷകളിലുമുള്ള പുസ്‌തകങ്ങളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതായ എല്ലാ സ്‌കൂൾപുസ്തകങ്ങളും ശേഖരത്തിൽ ഉൾക്കൊള്ളുന്നു. പൊതുവിദ്യാഭ്യാസത്തിന് വലിയ ഊന്നൽ നൽകുന്നരാജ്യങ്ങളിൽ ഉപയോഗിക്കുന്ന സ്കൂൾ പുസ്തകങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട്.
Read Moreകാലാവസ്ഥാ വ്യതിയാനം; നടപടികൾ വികസിപ്പിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ച് വിദഗ്ധ സമിതി
ബെംഗളൂരു : 2070-ഓടെ ഉദ്വമനം പൂജ്യമായി കുറയ്ക്കുമെന്ന് ഇന്ത്യ പ്രതിജ്ഞാബദ്ധമാക്കിയതിന് ദിവസങ്ങൾക്ക് ശേഷം, സംസ്ഥാനം അഭിമുഖീകരിക്കുന്ന നിർണായക കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങൾ സംസ്ഥാന ഗവൺമെന്റ് വിലയിരുത്തുകയും പൊരുത്തപ്പെടുത്തൽ, ലഘൂകരണം എന്നിവയ്ക്കായി പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഐഐഎസ്‌സിയിലെയും വനം വകുപ്പിലെയും വിദഗ്ധർ ചൊവ്വാഴ്ച പറഞ്ഞു. ബെംഗളൂരു ക്ലൈമറ്റ് ചേഞ്ച് ഇനീഷ്യേറ്റീവ്-കർണാടക (ബിസിസിഐ-കെ) സംഘടിപ്പിച്ച ഒരു ചർച്ചയിൽ, മുതിർന്ന ഐഎഫ്എസ് ഓഫീസർ ജഗ്മോഹൻ ശർമ്മ, 2030-ഓടെ പല സംസ്ഥാനത്ത് ജില്ലകളിലും 0.5 മുതൽ 1 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കർണാടക കാലാവസ്ഥാ പ്രവർത്തന പദ്ധതിയുടെ കരട് ഉദ്ധരിച്ചു.…
Read Moreപുനിത് രാജ്കുമാറിന് സംസ്ഥാന സർക്കാറിൻ്റെ പരമോന്നത സിവിലിയൻ ബഹുമതി;ആദ്യമായി സംസ്ഥാന പുരസ്കാരം ലഭിക്കുന്നത് ഒരേ കുടുംബത്തിലെ 2 പേർക്ക്.
ബെംഗളൂരു: ‘പവർ സ്റ്റാർ’ എന്നറിയപ്പെട്ടിരുന്ന അന്തരിച്ച നടൻ പുനീത് രാജ്കുമാറിന് മരണാനന്തരം സംസ്ഥാനത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായി കർണാടക രത്ന പുരസ്‌കാരം നൽകി ആദരിക്കുമെന്നു കർണാടക സർക്കാർ അറിയിച്ചു. പുനീത് രാജ്കുമാറിന്റെ ജീവിതവും കന്നഡ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളും ആഘോഷിക്കാൻ വേണ്ടി ചൊവ്വാഴ്ച ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ ചലച്ചിത്ര കൂട്ടായ്മ സംഘടിപ്പിച്ച സംഗീത പരിപാടിയായ പുനീത് നമന എന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കുന്ന വേളയിലാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇക്കാര്യം അറിയിച്ചത്. കൂടാതെ സംസ്ഥാനത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി നേടുന്ന പത്താമത്തെ വ്യക്തിയായിരിക്കും…
Read Moreമികച്ച ഇന്റർനെറ്റ് ലഭ്യതക്കായി ഉപഗ്രഹ സേവനങ്ങൾ ഉപയോഗിക്കാനൊരുങ്ങി സംസ്ഥാനം
ബെംഗളൂരു: ‘ബെംഗളൂരുവിന് അപ്പുറത്തേക്ക് ’ വ്യവസായങ്ങൾ വ്യാപിപ്പിക്കുവാൻ സംസ്ഥാന സർക്കാർ ഊന്നൽനൽകുന്ന സാഹചര്യത്തിൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും മികച്ച ഇന്റർനെറ്റ് സൗകര്യങ്ങൾക്കായി ഉപഗ്രഹ സേവനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനം പദ്ധതിയിടുന്നു. അവസാനത്തെ വ്യക്തിക്ക് പോലും മികച്ച ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഐടി–ബിടി മന്ത്രി ഡോ സി എൻ അശ്വത് നാരായൺ പറഞ്ഞു. “സർക്കാർ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് മുൻഗണന നൽകുന്നു. ബാങ്കിംഗ്, കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം അല്ലെങ്കിൽ ഭരണം എന്നിവയുൾപ്പെടെ നിരവധി പൗരാധിഷ്ഠിത സേവനങ്ങൾക്ക്, വിദൂരപ്രദേശങ്ങളിൽ പോലും വിവര സാങ്കേതിക വിദ്യ ഒഴിച്ചുകൂടാനാവാത്തതായി…
Read More