ബെംഗളൂരു: ദീർഘകാലമായുള്ള കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ നിർവഹണ ഏജൻസി (ബിഎസ്ആർപി) 15,767 കോടി രൂപയുടെ ആദ്യ ടെൻഡർ ചൊവ്വാഴ്ച പുറത്തിറക്കി. ഒരു ഇടനാഴിയുടെ ആദ്യ ടെൻഡർ ആണ് പുറത്തിറക്കിയിരിക്കുന്നത്
8 കിലോമീറ്റർ എലിവേറ്റഡ് വയഡക്ട് (പാളങ്ങൾ സ്ഥാപിച്ചിരിക്കുന്ന ഘടന), റോഡ് അണ്ടർ ബ്രിഡ്ജസ്, റോഡ് ഓവർ ബ്രിഡ്ജുകൾ, ഡ്രെയിനുകൾ, യൂട്ടിലിറ്റി ഡൈവേർഷനുകൾ, സംരക്ഷണ ഭിത്തി എന്നിവയുടെ നിർമാണത്തിനാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. കൂടാതെ ബെന്നിഗനഹള്ളിക്കും ചിക്കബാനാവരയ്ക്കും ഇടയിലുള്ള സ്റ്റേഷൻ കെട്ടിടങ്ങൾ ഒഴികെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പ്രവൃത്തികളും ടെൻഡറിന്റെ പരിധിയിൽ വരും.
റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് എന്റർപ്രൈസസ് (കർണാടക) ലിമിറ്റഡിന്റെ (കെ-റൈഡ്) 25.01 കിലോമീറ്റർ ബൈയപ്പനഹള്ളി-ചിക്കബാനാവര പാതയുടെ ടെൻഡർ (രണ്ടാം ഇടനാഴി എന്ന് പരാമർശിക്കപ്പെടുന്നു) സെപ്റ്റംബർ ആദ്യവാരം വിളിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും ഏജൻസി നീട്ടിവെക്കുകയായിരുന്നു.
പദ്ധതി ആദ്യമായി ആവിഷ്കരിച്ചത് 37 വർഷം മുമ്പാണ്. 2026 വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത് പൂർത്തിയാക്കുവാൻ 2030 വരെ സമയമെടുക്കാൻ സാധ്യതയുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.