ബെംഗളൂരു: ഉത്സവ വാരാന്ത്യത്തിന് ശേഷം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. വായുവിന്റെ ഗുണനിലവാരം മോശമായതോടെയാണ് ബെംഗളൂരുവിലെ മിക്ക ആശുപത്രികളിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളുടെ എണ്ണം വർധിക്കാൻ കാരണം. ബെംഗളൂരു നഗരത്തിലെ തുടർച്ചയായ ആംബിയന്റ് ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള ഡാറ്റകളുടെ അടിസ്ഥാനത്തിൽ, ദീപാവലി സമയത്ത് എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) അളവ് കഴിഞ്ഞ വർഷത്തേക്കാൾ അപേക്ഷിച്ച് 23 ശതമാനം വർധിച്ചതായി കാണുന്നു.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിൽ (ആർജിഐസിഡി), ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ മാത്രം (ഒപിഡി) രജിസ്‌ട്രേഷൻ നടത്തിയവരുടെ എണ്ണത്തിൽ തിങ്കളാഴ്ച 15 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. വരും ആഴ്ചകളിൽ ഇത് ഇനിയും ഉയരുമെന്നാണ് ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മാസം ആദ്യം തന്നെ, കർണാടക സർക്കാർ ബേരിയം ലവണങ്ങളും മറ്റ് ദോഷകരമായ രാസവസ്തുക്കളും അടങ്ങിയ പടക്കങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ, ഈ വർഷവും ദീപാവലി സമയത്ത് നിരോധിത പടക്കങ്ങൾ വിൽക്കുകയും പൊട്ടിക്കുകയും ചെയ്തതായി മുതിർന്ന പൗരന്മാർ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.