ബെംഗളൂരു: മുംബൈ-കർണാടക മേഖലയെ കിത്തൂർ കർണാടക എന്ന് പുനർനാമകരണം ചെയ്തു. ഏഴ് ജില്ലകൾ ഉൾപ്പെടുന്ന മുംബൈ-കർണാടക മേഖലയെ കിറ്റൂർ കർണാടക എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് തിങ്കളാഴ്ച സംസ്ഥാന മന്ത്രിസഭ യോഗത്തിൽ ഈ വിഷയം അവതരിപ്പിക്കുകയും പ്രദേശത്തിന് പുനർനാമകരണം ചെയുകയും ചെയ്തിരിക്കുന്നത്.
ഉത്തര കന്നഡ, ബെലഗാവി, ധാർവാഡ്, വിജയപുര, ബാഗൽകോട്ട്, ഗദഗ്, ഹാവേരി ജില്ലകൾ ഉൾപ്പെടുന്ന മുംബൈ-കർണാടക മേഖലയെ കിത്തൂർ കർണാടക എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചതായി ബെംഗളൂരുവിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നിയമ, പാർലമെന്ററി കാര്യ മന്ത്രി ജെ സി മധുസ്വാമി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.