ബെംഗളുരു; യാത്രക്കാരെ വെബ് ടാക്സി ഡ്രൈവർമാരും ചൂഷണം ചെയ്യുന്നതായി പരാതി രൂക്ഷം. ടാക്സിയുടെ വലിപ്പം അനുസരിച്ച് 2-3 പേർക്ക് മാത്രമാണ് നിലവിൽ യാത്ര ചെയ്യാനാകുക.
എന്നാൽ ബുക്ക് ചെയ്ത് കഴിഞ്ഞ് വാഹനം മുന്നിലെത്തുമ്പോൾ മാത്രമാണ് ഈ നിബന്ധനകൾ യാത്രക്കാർ തിരിച്ചറിയുന്നത്.
ഒരാളെക്കൂടി ഉൾപ്പെടുത്താൻ 100-150 എന്ന തരത്തിൽ വീണ്ടും ഡ്രൈവർമാർ അമിത നിരക്ക് ആവശ്യപ്പെടും.
പണം നേരിട്ട് നൽകാനും ഡ്രൈവർമാർ നിരന്തരം യാത്രക്കാരെ നിർബന്ധിക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ ഇന്ധന വിലക്ക് അനുബന്ധമായി വെബ് – ടാക്സികൾ ചാർജ് കൂട്ടാറുണ്ടെന്നും യാത്രക്കാർ വെളിപ്പെടുത്തുന്നു.
10 കിലോമീറ്റർ യാത്രക്ക് 200- 250 രൂപ എന്നത് 300- 450 രൂപയാക്കി വെബ് ടാക്സികൾ ഉയർത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.