ബെംഗളൂരു: രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാകരുത് ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് യു.ടി ഖാദര്‍ എം.എല്‍.എ. ആള് ഇന്ത്യാ കെം.എം.സി.സി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ സെന്ററില്‍ വെച്ച് നടത്തുന്ന മൂന്നാമത് സമൂഹ വിവാഹത്തിന്റെ ആറാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
ആള് ഇന്ത്യാ കെ.എം.സി.സിയുടെയും ശിഹാബ് തങ്ങള്‍ സെന്ററിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉദ്ദേശിച്ചുള്ളതല്ല. ദൈവപ്രീതിയാണ് ഇവിടുത്തെ പ്രവര്‍ത്തകരുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ ശിഹാബ് തങ്ങള്‍ സെന്ററിന്റെ കീഴില്‍ നടക്കുന്ന സേവനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങലേക്കും എത്തുന്നു.
പണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കാണിച്ചു തന്ന സേവത്തിന്റെ മാതൃകയും ഇതു തന്നെയായിരുന്നു. ആ മാതൃകയും പാതയും തന്നെയാണ് അദ്ദേഹത്തിന്റെ അനുയായികളും പിന്തുടരുന്നത്. തൊഴിലാനായി ധാരാളം മലയാളികള്‍ എത്തുന്ന ബംഗ്ലൂരില്‍ ഇത്രയും ആസൂത്രിതമായും വ്യവസ്ഥാപിതമായും പ്രവര്‍ത്തിക്കുന്ന സംഘടന വേറെ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഖഫ് ബോര്‍ഡ് സി.ഇ.ഒ വൈ.എം മുഹമ്മദ് യൂസുഫ് മുഖ്യാതിഥിയായി. ഷംസുദ്ദീന് അനുഗ്രഹ അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ദേശീയ സെക്രട്ടറി തസ്നീം സേഠ്,എം.എ അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ഇലക്ട്രോണിക് സിറ്റി ഫേസ് 2, മജസ്റ്റിക്, ഉള്‍സൂര്‍ ഏരിയാ കമ്മിറ്റികള്‍ ആതിഥേയത്വം വഹിച്ചു.
അഷ്റഫ് കമ്മനഹള്ളി സ്വാഗതവും റിയാസ് മടിവാള നന്ദിയും പറഞ്ഞു.