ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ വിവിധ പരിപാടികളോടെ മിത്രം മലയാളി അസോസിയേഷൻ, ബോളിനെനി സിലാസ്, ഓണം ഓൺലൈനായി ആഘോഷിച്ചു.
34 കുടുംബങ്ങൾ ഉള്ള ഈ അസോസിയേഷനിൽ, ഓണാഘോഷം നടത്താൻ, പ്രായഭേദമെന്യേ എല്ലാവരും മുൻകൈയെടുത്തു.
കുട്ടികളുടെ ഓണപ്പാട്ട്, തിരുവാതിരക്കളി, യുഗ്മഗാനം,സംഘനൃത്തം, പായസം ഉണ്ടാക്കൽ മത്സരം, കുട്ടികളുടെ കഥ പറയൽ മത്സരം, ക്വിസ്, ചിത്രരചന മത്സരം, ഓണ്‍ലൈൻ ലുഡോ മത്സരം തുടങ്ങിയ പരിപാടികൾ ബഹുമുഖപ്രതിഭകളുടെ സംഗമമായി മാറി.
ഓണ്‍ലൈനായി നടത്തിയ കുടുംബ സംഗമത്തിൽ മിത്രം മലയാളി അസോസിയേഷന്റെ ചരിത്രമടങ്ങിയ വീഡിയോ ശ്രദ്ധേയമായി.
ദിയ അക്കാഡമി ഓഫ് ലേർണിങ് പ്രിൻസിപ്പൽ ശ്രീമതി. വീണ അനിൽ അവതാരികയായ കുടുംബ സംഗമം , പരസ്പരമുള്ള പരിചയപ്പെടലുകളും, വിവിധങ്ങളായ കലാപരിപാടികളുമായി ആഘോഷത്തിമർപ്പിന്റെ ഉണർവേകി.
മറുനാടൻ മലയാളികളുടെ ഐക്യബോധം വിളിച്ചോതിയ ഈ പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ.ബെവിൻ സൗശീൽ, സെക്രട്ടറി ശ്രീ. പ്രശാന്ത് നായർ എന്നിവർ സംസാരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.