ബെംഗളൂരു: ഓരോ കുപ്പിയിലേയും ഒരു തുള്ളി വാക്സിൻ പോലും പാഴാക്കാതെ കർണാടക, അധികം വന്ന വാക്സിനുകൾ ഉപയോഗിച്ച് നടത്തിയത് 1.75 ലക്ഷം കുത്തിവെപ്പുകൾ.
കൃത്യമായി പറഞ്ഞാൽ ലഭ്യമായ വാക്സിനുകളേക്കാൾ 175165 കുത്തിവെപ്പുകളാണ് കർണാടകയിൽ നടത്തിയത്.
ഇതോടെ വാക്സിൻ തീരെ പാഴാക്കാത്ത സംസ്ഥാനമായി മാറി കർണാടക.
വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകിയ പ്രത്യേക നിർദ്ദേശമാണ് ഇങ്ങനെ ഒരു നേട്ടത്തിന് പിന്നിലെന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ പ്രതികരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Karnataka has recorded negative wastage (-2.23%) of vaccine leading to 1,75,165 more inoculations than intended in the assigned stock available at vaccination centres between May 1 till July 23. I appreciate all staff involved for meticulous planning and execution.@DHFWKA pic.twitter.com/Xw5bUhiCzq
— Dr Sudhakar K (Modi ka Parivar) (@DrSudhakar_) July 25, 2021