യെദിയൂരപ്പക്ക് പിൻതുണയുമായി കോൺഗ്രസ് എം.എൽ.എമാർ; പാർട്ടി അധ്യക്ഷൻ്റെ ഓഡിയോ ക്ലിപ്പ്;കർണാടകയിൽ നേതൃമാറ്റം വിവാദത്തിൽ…

ബെംഗളൂരു : ബി.ജെ.പി.നേതാവും മുഖ്യമന്ത്രിയുമായ യെദിയൂരപ്പക്ക് കോൺഗ്രസ് നേതാക്കളുടെ പിൻതുണ.

കോൺഗ്രസ് എം.എൽ.എ.മാരായ ലിംഗായത്ത് നേതാവ് എം.ബി.പാട്ടീൽ, അഖില ഭാരത വീരശൈവ മഹാസഭ ദേശീയ പ്രസിഡൻ്റ് ശാമന്നൂർ ശിവശങ്കരപ്പ എന്നിവർക്ക് പുറമെ നിരവധി ലിംഗായത്ത് മഠാധിപതിമാരും യെദിയൂരപ്പ യെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റരുത് എന്ന ആവശ്യവുമായി രംഗത്ത് വന്നു.

യെദിയൂരപ്പയുടെ അനുഭവ പരമ്പര്യത്തെയും പാർട്ടിയെ വളർത്താൻ നൽകിയ സംഭാവനകളേയും ബി.ജെ.പി മാനിക്കണമെന്ന് എം.ബി.പാട്ടീൽ പറഞ്ഞു.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

ലിംഗായത്തിലെ മുതിർന്ന നേതാവായ യെദിയൂരപ്പയെ ഇകഴ്ത്തുന്നത് ബിജെപിയുടെ അന്ത്യം കുറിക്കുമെന്ന് ശിവശങ്കരപ്പ പറഞ്ഞു.

അതേ സമയം കർണാടകയിൽ മുഖ്യമന്ത്രിയെ മാറ്റുമെന്ന രീതിയിലുള്ള സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കാട്ടീലിൻ്റേത് എന്ന് ആരോപിക്കുന്ന ഫോൺ സന്ദേശം പ്രചരിക്കുന്നു.

3 പേരെ യെദിയൂരപ്പക്ക് പകരമായി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും മുതിർന്ന നേതാക്കളായ ജഗദീഷ് ഷെട്ടാർ, കെ.എസ്. ഈശ്വരപ്പ എന്നിവരെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കുമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

ശബ്ദം തൻ്റെത് അല്ല ,അന്വേഷണം വേണമെന്ന് അധ്യക്ഷൻ കട്ടീൽ യെദിയൂരപ്പയോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts