നഗരത്തിലെ സ്ത്രീ സുരക്ഷിതത്വം വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു;മൂന്നംഗ സംഘം യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി.

ബെംഗളൂരു : മൂന്നംഗ സംഘം യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോകുകയും വിജനമായ സ്ഥലത്തെത്തിച്ച് അപമാനിക്കുകയും ചെയ്തതായി പരാതി. ഇന്നലെ പുലർച്ചെ അബോധാവസ്ഥയിൽ ദേഹമാസകലം പരുക്കുകളോടെ റോഡിൽ കണ്ടെത്തിയ യുവതിയെ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസവനഹള്ളിയിൽ ഞായാറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവമുണ്ടായത്.

താമസസ്ഥലത്തേക്കു നടന്നുപോവുകയായിരുന്ന യുവതിയുടെ മുന്നിൽ കാർ നിർത്തുകയും മൂന്നുപേർ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോവുകയുമായിരുന്നു. ബഹളം കേട്ട ചിലർ കാറിനെ പിന്തുടർന്നെങ്കിലും അതിവേഗം ഓടിച്ചുപോയി. പിന്നീട് വിജനമായ സ്ഥലത്തു കൊണ്ടുപോയി അപമാനിച്ച ശേഷം പുലർച്ചെ റോഡിൽ തള്ളുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

യുവതിയെ തട്ടിക്കൊണ്ടുപോകുന്നതു ശ്രദ്ധയിൽപ്പെട്ട ദമ്പതികൾ കാറിന്റെ റജിസ്ട്രേഷൻ നമ്പർ പൊലീസിനു കൈമാറിയിട്ടുണ്ട്. ഇതുപയോഗിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അക്രമികളെക്കുറിച്ച് സൂചന ലഭിക്കുന്നതിനായി യുവതിയുടെ മൊഴി രേഖപ്പെടുത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
[masterslider id="10"]

Related posts