ബെംഗളൂരു: ഇന്ത്യയിലെ 47 ജില്ലകളില്‍ ടിപിആര്‍ റേറ്റ് പത്ത് ശതമാനത്തിലും മുകളിലാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി കുറവ് രാജ്യമെമ്പാടും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ടിപിആര്‍ റേറ്റ് പത്ത് ശതമാനത്തിലും കൂടുതൽ ഉള്ള ജില്ലകൾ സർക്കാർ മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കി.
കേരളം, മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കൊവിഡ് രണ്ടാം തരംഗം തുടരുന്ന സാഹചര്യമായതിനാൽ മൂന്നാംതരംഗം എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം എന്നതിനാൽ ഈ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
ആദ്യ ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് 82 ശതമാനം മരണനിരക്ക് കുറഞ്ഞെന്നും രണ്ട് ഡോസ് എടുത്തവര്‍ക്ക് 95 ശതമാനം മരണനിരക്ക് കുറയുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ടില്‍ കൃത്യമായി സൂചിപ്പിച്ചു. വാക്സിനേഷന് നടപടികള്‍ വേഗത്തിലാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രം നിർദ്ദേശം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.