ബെംഗളൂരു: ലോക്ക്ഡൌൺ തുടങ്ങിയതിനു ശേഷം കേരള കർണാടക അന്തർ സംസ്ഥാന യാത്രകളിൽ നിരവധി തടസങ്ങൾ യാത്രക്കാർ നേരിട്ടിരുന്നു. ഇപ്പോൾ യാത്രാ സംവിധാനങ്ങൾ വീണ്ടും തുടങ്ങിയെങ്കിലും പലർക്കും നിലനിൽക്കുന്ന സംശയങ്ങൾ ആണ് യാത്രക്ക് ആവശ്യമായ രേഖകൾ എന്തൊക്കെ എന്നുള്ളത്.
സ്വന്തമായി വാഹനം ഉള്ളവർക്കോ അല്ലെങ്കിൽ ടാക്സി, അന്തർസംസ്ഥാന ബസുകൾ, ട്രെയിൻ , വിമാന മാർഗ്ഗവും ബെംഗളൂരുവിൽ എത്താം. കർണാടകയിലേക്ക് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുറഞ്ഞത് ഒരു ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് മാത്രം മതിയാകും. ഈ രേഖകൾ അല്ലാതെ യാതൊരുവിധ യാത്ര പാസുകളും ആവശ്യമില്ല.
കേരള – കർണാടക ആർ ടി സി ബസുകൾ ഇന്നുമുതൽ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. ഇതിന്റെ കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനുമായി https://www.keralartc.com/ticketbooking.html, www.ksrtc.in , https://ksrtc.karnataka.gov.in എന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക.
കേരള-കർണാടക അതിർത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളായ മഞ്ചേശ്വരം, സുള്ള്യ, മാക്കൂട്ടം, ബാവലി, തോൽപ്പെട്ടി, മുത്തങ്ങ വഴി വരുന്നവർക്ക് 48 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുറഞ്ഞത് ഒരു ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
കേരളത്തിൽ സിക്ക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്നലെ കേരളത്തിൽ നിന്ന് കർണാടകയിലെ കൊടക് ജില്ലയിലേക്ക് യാത്രചെയ്തവരെ മാക്കൂട്ടം ചെക്പോസ്റ്റിൽ തടഞ്ഞു നിർത്തുകയും 2 ഡോസ് വാക്സിൻ എടുത്ത യാത്രക്കാരോട് വരെ ആർടിപിസിർ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു എന്ന വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കർണാടക സർക്കാരിന്റെ നിലവിൽ ഉള്ള നിർദ്ദേശ പ്രകാരം കോവിഡ് ആദ്യ ഡോസ് വാക്സിൻ എടുത്തവർക്കും കർണാടകയിലേക്ക് പ്രവേശിക്കാം.
ചെക്ക്പോസ്റ്റിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. തമിഴ്നാട് വഴി യാത്ര ചെയ്യുന്നവർ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമെ തമിഴ് നാട് സർക്കാരിന്റെ ഇ പാസ്സ് നിർബന്ധമായും എടുത്തിരിക്കണം. https://eregister.tnega.org/ എന്ന വെബ്സൈറ്റ് വഴി തമിഴ് നാട് സർക്കാരിന്റെ ഇ പാസ്സിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച ഉടൻ തന്നെ പാസ് അപ്പ്രൂവ് ആകും. തമിഴ് നാട്ടിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നത് കൊണ്ട് തന്നെ സംസ്ഥാന അതിർത്തികൾക്ക് പുറമെ ജില്ലാ അതിർത്തികളിൽ പരിശോധനകൾ നടക്കാനുള്ള സാദ്ധ്യതകൾ ഉണ്ട്. ആർടിപിസിർ നെഗറ്റീവ് സർട്ടിഫിക്കറ്റും തമിഴ്നാട് ഇ പാസ്സുമുള്ളവർക്ക് എളുപ്പത്തിൽ കടന്നുപോകാൻ സാധിക്കും.
ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് റോഡ്, ട്രെയിൻ, വിമാന മാർഗ്ഗം യാത്രചെയ്യുന്ന യാത്രക്കാർ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമെ കോവിഡ് ജാഗ്രത വെബ്സൈറ്റ് https://covid19jagratha.kerala.nic.in വഴി പാസ്സും എടുക്കേണ്ടതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.