ബെംഗളൂരു : കോവിഡ് മൂന്നാം തരംഗം ഒന്നര ലക്ഷം മുതൽ 2 ലക്ഷം വരെ കുട്ടികളെ ബാധിച്ചേക്കാം എന്ന പ്രത്യേക ദൗത്യസേനയുടെ ഉത്തരവ് സർക്കാറിന് ലഭിച്ചു.
നാരായണ ഹെൽത്ത് ചെയർമാൻ ഡോ: ദേവി ഷെട്ടിയുടെ അധ്യക്ഷതയിലുള്ള പ്രത്യേക ദൗത്യസേന മുഖ്യമന്ത്രിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്.
3000 ശിശുരോഗ വിദഗ്ധരെ എങ്കിലും അധികമായി സജ്ജമാക്കണം എന്ന് മാത്രമല്ല പീഡിയാട്രിക് ഐ.സി.യു. ഇല്ലാത്ത കൊപ്പാൾ, ഹാവേരി ജില്ലകളിൽ ദ്രുതഗതിയിൽ സജ്ജീകരിക്കണം.
സംസ്ഥാനത്ത് 18 വയസിന് താഴെയുള്ള 2.3 കോടി കുട്ടികൾ ആണ് ഉള്ളത് ആദ്യ തരംഗം ഏഴായിരം കുട്ടികളെയും രണ്ടാം തരംഗം 1.2 ലക്ഷം കുട്ടികളേയും ബാധിച്ചിരുന്നു.
മൂന്നാം തരംഗത്തിൽ പ്രതിദിന ചികിൽസക്ക് 500 പീഡിയാട്രിക് കിടക്കകൾ എങ്കിലും വേണ്ടിവരും അത് 6000 ആയി ഉയർത്തേണ്ടതായും വന്നേക്കാം എന്ന് റിപ്പോർട്ടിൽ പറയുന്നു.
മൂന്നാം തരംഗം ബെംഗളൂരുവിനെയാകും കൂടുതൽ ബാധിക്കുക.
കുട്ടികളെ കൈകാര്യം ചെയ്യാനായി ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേകം ബോധവൽക്കരണം നടത്തണം.
ഉപയോഗിക്കാത്ത വാക്സനുകൾ 10 ദിവസത്തിൽ കൂടുതൽ ആശുപത്രികളിൽ വക്കരുത്.
സ്വകാര്യ ആശുപത്രികളെ കൂടി പങ്കാളികളാക്കി സൗജന്യ വാക്സിൻ വിതരണം 3-4 മാസത്തിനുള്ളിൽ പൂർത്തിയാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ വിദഗ്ധ സമിതി മുന്നോട്ട് വച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.