ബെംഗളൂരു : കോവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തെ 19 ജില്ലകളിൽ അൺലോക്ക് പ്രഖ്യാപിച്ചു.
നിലവിൽ ലോക്ക് ഡൗൺ നിലനിൽക്കുന്ന ജൂൺ 14 മുതലാണ് പുതിയ മാറ്റം.
15% ൽ കൂടുതൽ കോവിഡ് പോസിറ്റി നിരക്ക് ഉള്ള 11 ജില്ലകളിൽ ലോക്ക് ഡൗൺ മുൻപ് ഉള്ളത് പോലെ തന്നെ തുടരും എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു.
- ബെംഗളൂരു ഗ്രാമാന്തര ജില്ല(റൂറൽ)
- മൈസൂരു
- ദാവനഗരെ
- മണ്ഡ്യ
- ശിവമൊഗ്ഗ
- ഹാസൻ
- ചിക്കമഗളൂരു
- ചാമരാജ് നഗർ
- കൊടുഗു
- ബെലഗാവി
- ദക്ഷിണ കന്നഡ
ജില്ലകളിലാണ് ലോക്ക് ഡൗൺ തുടരുക.
ബെംഗളൂരു നഗര ജില്ല അടക്കം 19 ജില്ലകളിൽ ആണ് അൺലോക്ക് പ്രഖ്യാപിച്ചത്.
ഇളവ് പ്രഖ്യാപിച്ച ജില്ലകളിൽ പലചരക്ക്, പച്ചക്കറി അടക്കം അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ ഉച്ചക്ക് 2 മണി വരെ പ്രവർത്തിക്കും, ഇത് മുൻപ് രാവിലെ 10 മണി ആയിരുന്നു.
പാർക്കുകൾ രാവിലെ 10 മണി വരെ തുറക്കാം.
വെള്ളിയാഴ്ച രാത്രി 7 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെ വാരാന്ത്യ കർഫ്യൂ നില നിൽക്കും.
എല്ലാ ദിവസവും രാത്രി 7 മുതൽ രാവിലെ 6 വരെ രാത്രി കർഫ്യൂ ഉണ്ടാകും.
വ്യവസായ ശാലകൾക്ക് 50% ജീവനക്കാരുമായി പ്രവർത്തിക്കാം, വസ്ത്ര നിർമാണ മേഖലയിൽ അത് 30% ആണ്.
Based on positivity rate, districts that have more than 15% of positivity rate (about 11 districts ) we've continued with the existing lockdown guidelines. In the remaining districts including Bengaluru city we've relaxed the guidelines: Karnataka Health Minister K Sudhakar pic.twitter.com/pMvRpyyoh9
— ANI (@ANI) June 10, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.There will be relaxation for parks as well till 10 am. The night curfew is going to be continued. Similarly, weekend curfew which starts from Friday 7 pm till Monday 5 am will continue till June 21: Karnataka Health Minister K Sudhakar
— ANI (@ANI) June 10, 2021