ബെംഗളൂരു: സംസ്ഥാനത്ത് എക്സ്റേ, സി.ടി.സ്കാൻ എന്നിവക്ക് ഓരോ ആശുപത്രികളും ലാബുകളും വ്യത്യസ്ഥ നിരക്കുകളും അധിക നിരക്കുകളും ഈടാക്കുന്ന സാഹചര്യത്തിൽ നിരക്കുകൾ ക്രമീകരിച്ചു കൊണ്ട് സർക്കാർ ഉത്തരവ്.
ഡിജിറ്റർ ചെസ്റ്റ് എക്സ്റേ, സാധാരണ എക്സ്റേ എന്നിവക്ക് എല്ലാ ചെലവുകളും ചേർത്ത് 250 രൂപയേ ഈടാക്കാൻ പാടുള്ളൂ.
സി.ടി.സ്കാൻ എല്ലാ ചെലവുകളും ഉൾപ്പെടെ 1500 രൂപ മാത്രം.
ഉത്തരവ് അനുസരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്നും കർണാടക സർക്കാർ പുറത്ത് വിട്ട ഉത്തരവിൽ പറയുന്നു.