ബെംഗളൂരു : നഗരത്തിന്റെ പലഭാഗങ്ങളിലും കർഫ്യൂ ലംഘിക്കപ്പെടുന്നതായുള്ള വിവരത്തെത്തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ കമാൽ പന്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധന നടത്തി.
കൃത്യമായ കാരണങ്ങളില്ലാതെ നിരത്തിലിറങ്ങിയ 5085 വാഹനങ്ങൾ വെള്ളിയാഴ്ചവരെ പോലീസ് പിടിച്ചെടുത്തു.
4632 ഇരുചക്രവാഹനങ്ങളും 205 ഓട്ടോറിക്ഷകളും 248 കാറുകളുമാണ് പിടിച്ചെടുത്തത്.
കോടതിയെ സമീപിച്ച ശേഷം ഉടമകൾക്ക് വാഹനം കൊണ്ടുപോകാമെന്ന് പോലീസ് പറഞ്ഞു.
അതേ സമയം നഗരത്തിൽ കർഫ്യൂ നിയമങ്ങൾ ലംഘിക്കുകയും മാസ്ക് ധരിക്കാതിരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തവരിൽനിന്ന് പോലീസ് പിഴയായി ഈടാക്കിയത് 2.57 കോടി രൂപ.
ഏപ്രിൽ ഒന്നിനും 29-നും ഇടയിലായിട്ടാണ് രണ്ടര ക്കോടിയിലേറെ രൂപ പിഴയിനത്തിൽ ഈടാക്കിയത്.
ഈ കാലയളവിൽ 17,362 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും നിരവധി ഹോട്ടലുകൾക്കും മാളുകൾക്കുമെതിരേ നടപടി എടുത്തതായും സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.