ബെംഗളൂരു : നാളെ രാത്രി 9 മണി മുതൽ അടുത്ത 14 ദിവസത്തേക്ക് (മെയ് 12 രാവിലെ 6 വരെ) പ്രഖ്യാപിച്ച കോവിഡ് കർഫ്യൂവിൻ്റെ കൂടുതൽ വിവരങ്ങൾ അടങ്ങിയ ഉത്തരവ് പുറത്ത് : താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾക്ക് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി. • ഇതു വരെ ഷെഡ്യൂൾ ചെയ്ത എല്ലാ വിമാന സർവീസുകളും തീവണ്ടി സർവ്വീസുകളും നടത്തും വിമാന – തീവണ്ടി ടിക്കറ്റുകൾ ടാക്സിയിലും ഓട്ടേയിലും സറ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും യാത്ര ചെയ്യാനുള്ള പാസ് ആയി ഉപയോഗിക്കാം. മെട്രോ സർവ്വീസ് നിർത്തി വക്കും. • എമർജൻസി…
Read MoreDay: 26 April 2021
10663 പേരെ ഡിസ്ചാർജ്ജ് ചെയ്തു; പ്രതിദിന മരണം വീണ്ടും 200 ന് മുകളിൽ; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 29744 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.10663 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 17.87 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 10663 ആകെ ഡിസ്ചാര്‍ജ് : 1073257 ഇന്നത്തെ കേസുകള്‍ : 29744 ആകെ ആക്റ്റീവ് കേസുകള്‍ : 281042 ഇന്ന് കോവിഡ് മരണം : 201 ആകെ കോവിഡ് മരണം : 14627 ആകെ പോസിറ്റീവ് കേസുകള്‍ : 1368945 ഇന്നത്തെ പരിശോധനകൾ…
Read Moreപി.യു പ്രാക്ടിക്കൽ പരീക്ഷ ജൂൺ പകുതിയിലേക്ക് മാറ്റിവെച്ചു.
ബെംഗളൂരു: ഏപ്രിൽ 28 ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന രണ്ടാം വർഷ പ്രീ–യൂണിവേഴ്‌സിറ്റി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ മൂന്നാം വാരത്തിലേക്ക് മാറ്റി വെച്ചു. എഴുത്ത് പരീക്ഷകൾ നടത്തി രണ്ട് ദിവസത്തിന് ശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുക. വിദ്യാർത്ഥികൾക്ക് പ്രത്യേക കേന്ദ്രങ്ങൾ അനുവദിക്കുന്നതിന് പകരം വ്യക്തിഗത കോളേജുകളിൽ പ്രായോഗിക പരീക്ഷ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നഗരത്തിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് മാതാപിതാക്കൾ, വിദ്യാർത്ഥികൾ, കോളേജുകൾ എന്നിവരുടെ അഭ്യർത്ഥനയെ തുടർന്നാണ് ഞായറാഴ്ച പരീക്ഷ മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തത്.
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71%;കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്.
കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read More18 വയസ് മുതൽ 45 വയസ് വരെ കോവിഡ് വാക്സിൻ സൗജന്യം.
ബെംഗളൂരു : 18 വയസു മുതൽ 45 വയസു വരെ ഉളളവർക്ക് കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. അടുത്ത 14 ദിവസത്തേക്ക് സംസ്ഥാനത്ത് കോവിഡ് കർഫ്യൂ പ്രഖ്യാപിച്ച ഇന്നത്തെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് ഇക്കാര്യം. 400 കോടി രൂപ ചെലവിട്ട് ഒരു കോടി കോവി ഷീൽഡ് വാക്സിൻ വാങ്ങാൻ കർണാടക തീരുമാനിച്ചതായി ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. http://88t.8a2.myftpupload.com/archives/65459
Read Moreനഗരത്തിൽ പുതിയ ഓപ്പൺ എയർ ശ്മശാനം സ്ഥാപിച്ചു
ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ഗിദ്ദനഹള്ളിക്കടുത്തുള്ള തവാരകെരെയിൽ ഒരു പുതിയ ഓപ്പൺ എയർശ്മശാനം ഞായറാഴ്ച തുറന്നു. ശ്മശാനത്തിൽ ആംബുലൻസുകൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സ്ഥല സൗകര്യം ഉണ്ട്. ശവസംസ്‌കാരം അവസാനിക്കുന്നതുവരെ പരേതന്റെ ബന്ധുക്കൾക്ക് ഇരിക്കുവാൻ താൽക്കാലിക വിശ്രമ കേന്ദ്രവും ഇവിട ഒരുക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ കത്തിക്കാൻ ആവശ്യമായ വിറക് വനം വകുപ്പാണ് എത്തിച്ച് നൽകുന്നത്. 40 മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ കഴിയുന്ന മറ്റൊരു ശ്മശാനം കൂടെ സമീപത്ത് സ്ഥാപിക്കും എന്ന് സംസ്ഥാന റവന്യു മന്ത്രി ആർഅശോക പറഞ്ഞു. കോവിഡ് 19 രണ്ടാം തരംഗത്തിൽ നഗരത്തിൽ കോവിഡ് മരണങ്ങൾ ദിനംപ്രതി വർധിച്ചു വരുന്നതിനാൽ രോഗികളുടെ മൃതദേഹങ്ങൾ…
Read Moreനാളെ രാത്രി 9 മുതൽ 14 ദിവസത്തേക്ക് സംസ്ഥാനത്ത് കോവിഡ് കർഫ്യൂ പ്രഖ്യാപിച്ചു.
ബെംഗളൂരു : നാളെ രാത്രി 9 മുതൽ 14 ദിവസത്തേക്ക് കർണാടകയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ 10 മണി അവശ്യസാധനങ്ങൾ ലഭ്യമാകും. സംസ്ഥാനത്തിനകത്തും സംസ്ഥാനാന്തര പൊതു യാത്രാ വാഹനങ്ങളും നിർത്തി വക്കും. ചരക്ക് വാഹനങ്ങൾ അനുവദിക്കും. കാർഷിക മേഖലക്കും ഉൽപാദന മേഖലക്കും നിർമാണ മേഖലയിലും പ്രവർത്തനം അനുവദിക്കും.എന്നാൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്നതിനാൽ വസ്ത്ര നിർമ്മാണ മേഖല നിർത്തി വക്കണം. രണ്ടാഴ്ചക്ക് ശേഷം സാഹചര്യങ്ങളിൽ മാറ്റമൊന്നും ഇല്ലെങ്കിൽ ഇതേ നില തുടരുന്നതിനേ കുറിച്ച് ആലോചിക്കേണ്ടതായി വരും. മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചതാണ്…
Read Moreപി.എം.എസ്.എസ്.വൈ ആശുപത്രിയെ കോവിഡ് ചികിത്സക്കായ് മാറ്റിവെക്കാനൊരുങ്ങി സർക്കാർ.
ബെംഗളൂരു: വിക്ടോറിയ ആശുപത്രിയോട് ചേർന്ന് കിടക്കുന്ന 200 കിടക്കകളുള്ള ബെംഗളൂരു മെഡിക്കൽ കോളേജ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെ പ്രത്യേക കോവിഡ്19 ആശുപത്രിയാക്കി മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത് ബെംഗളൂരുവിൽ കോവിഡ് കിടക്കകൾക്കായി ബുദ്ധിമുട്ടുന്ന രോഗികൾക്ക് സഹായകമാകും പ്രധാനമന്ത്രി സ്വസ്ത്യ സുരക്ഷാ യോജന (പിഎംഎസ്എസ് വൈ ) പദ്ധതിയുടെ കീഴിൽ ആരംഭിച്ചആശുപത്രിയിൽ ഇന്റൻസീവ് കെയർ യൂണിറ്റ് (ഐസിയു), വെന്റിലേറ്ററുകൾ, ഓക്സിജൻ കിടക്കകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. ഈ ആശുപത്രി കോവിഡ് 19 രോഗികൾക്കായി നാല് ദിവസത്തിനുള്ളിൽ തയ്യാറാകും. ഓർത്തോപീഡിക്, ന്യൂറോളജി, കാർഡിയോ, പീഡിയാട്രിക്, മറ്റ് വകുപ്പുകൾക്ക് കീഴിലുള്ള കേസുകളുടെ ചികിത്സക്കായി നിരവധി…
Read Moreകൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ ? സമ്പൂർണ ലോക്ക് ഡൗൺ ഉണ്ടാകുമോ ? ഇന്ന് നിർണായക യോഗം.
ബെംഗളൂരു : കോവിഡ് രോഗബാധ അനിയന്ത്രിതമായി ഉയരുന്ന പശ്ചാത്തലത്തിൽ ഇപ്പോൾ നിലവിലുള്ളതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്ന സൂചനയുമായി സർക്കാർ. കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും പ്രവൃത്തി ദിവസങ്ങളിലേക്ക് കൂടി നീട്ടാനാണ് സർക്കാർ ആഗ്രഹിക്കുന്നത് എന്ന് ചീഫ് സെക്രട്ടറി പി.രവി കുമാർ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത് ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗത്തിൽ ആയിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കടുത്ത നിയന്ത്രണങ്ങളും തീരുമാനവും എടുക്കേണ്ട സമയമാണ് ഇതെന്ന് കോവിഡ് സാങ്കേതിക ഉപദേശക സമിതി നിർദേശിച്ചിരുന്നു. സംസ്ഥാനത്ത് പ്രതിദിന കോവിഡ് വ്യാപനം ഇന്നലെ 30000 കടന്നിരുന്നു അത്…
Read Moreഈ മാസം ഇതുവരെ നഗരത്തിൽ റിപ്പോർട്ട് ചെയ്തത് ആയിരത്തിൽ അധികം കോവിഡ് മരണങ്ങൾ
ബെംഗളൂരു: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തു വിട്ട കണക്കുകൾ പ്രകാരം 1093 കോവിഡ് മരണങ്ങൾ ഈമാസം നഗരത്തിൽ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 15 നും 24 നും ഇടയിൽ 760 മരണങ്ങൾ നഗരത്തിൽ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ ആദ്യരണ്ടാഴ്ചയ്ക്കുള്ളിൽ 333 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് നഗരത്തിൽ ആയിരത്തിലധികം മരണങ്ങൾ ഒരു മാസത്തിൽ റിപ്പോർട്ട് ചെയ്യുന്നത് . 971 മരണങ്ങൾ ആണ് ഇതിന് മുൻപ് നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിമാസ മരണസംഖ്യ. 2020 സെപ്റ്റംബറിൽ ആയിരുന്നു ഇത്. ഈ മാസത്തിൽ…
Read More