എ.ഐ.എം.എ.ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും നടത്തി.

ബെംഗളൂരു : ഓൾ  ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക ചാപ്റ്റർ ജനറൽ ബോഡി യോഗവും പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 24/04/2021 ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക്, നാഷണൽ ട്രഷറർ ശ്രീ ആർ കെ ശ്രീധരന്റെ നിരീക്ഷണത്തിൽ, കോവിഡ് മാനദണ്ഡ പ്രകാരം  zoom പ്ലാറ്റഫോംമിൽ നടന്നു.  പ്രസിഡന്റ്‌ ശ്രീ.ബിനു  ദിവാകരൻ അധ്യക്ഷനായിരുന്നു.

ഈശ്വര  പ്രാർത്ഥനയോടുകുടി യോഗം ആരംഭിച്ചു. ശ്രീമതി സുകന്യ സ്വാഗതം പറഞ്ഞു. ശ്രീ ബിനു ദിവാകരൻ അധ്യക്ഷ പ്രസംഗം നടത്തി   സെക്രട്ടറി  ശ്രീ. കെ  വി ഗിരീഷ് കുമാർ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു.
ട്രഷറർ ശ്രീ ലിങ്കൺ’ വാസുദേവ് വരവ് ചിലവ് കണക്കുകൾ  അവതരിപ്പിച്ചു.
ശേഷം നടന്ന തിരഞ്ഞെടുപ്പിൽ അടുത്ത  മുന്ന്  വർഷത്തേക്കുള്ള ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക ചാപ്റ്റർ ഭാരവഹികളെ തിരഞ്ഞെടുക്കുകയുണ്ടായി
ഭാരവാഹികൾ
പ്രസിഡന്റ്‌ : ശ്രീമതി. ലത കെ നമ്പൂതിരി,സെക്രട്ടറി  : ശ്രീ.കെ വി ഗിരീഷ് കുമാർ,ട്രഷറർ  : ശ്രീ. സതീഷ് എസ്.
വൈസ് പ്രസിഡന്റ്‌ : അനൂപ് ചന്ദ്രൻ A, മഞ്ജിത്ത്: സുമൻ,ജോ: സെക്രട്ടറി :പ്രശാന്ത് A S റോയ്ജോയ്,
NEC  മെമ്പർ :ശ്രീ. ബിനു ദിവാകരൻ,NGC  മെമ്പർ :ശ്രീ. വിനു സി തോമസ്.
ചെയർമാൻ :ശ്രീ ലിങ്കൺ വാസുദേവൻ,പ്രൊജക്റ്റ്‌ ചെയർമാൻ: ശശി. പി
ലേഡീസ് വിംഗ് ചെയർപേർസൺ :ശ്രീമതി സുകന്യ നമ്പ്യാർ
എക്സിക്യൂട്ടീവ് അംഗങ്ങൾ :ഷാജി S,ശിവപ്രസാദ്,ജ്യോതി T ഡാനിയേൽ,രാജേഷ് ഗോപി
ഹേംജിത്ത്,ബിനു വി ആർ,രാകേഷ്,ബൈജു,മനു തോമസ്,
പബ്ലിക് റിലേഷൻ ഓഫീസർ : റോയ്ജോയ്.
ഇൻ്റേണൽ ഓഡിറ്റർ :മണികണ്ഠൻ താച്ചാട്.
ലീഗൽ അഡ്വൈസർ: അഡ്വ. പി എം മാത്യു
പുതിയ പ്രവർത്തന വർഷങ്ങളിലെ  കാര്യപരിപാടികളുടെ കരട്  ചർച്ചക്ക് ശേഷം ചെയർമാൻ ശ്രീ. ലിങ്കൺ  വാസുദേവൻ നന്ദി പ്രകാശനം നടത്തി യോഗം പിരിച്ചു വിട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us