ബെംഗളൂരു: കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ സമ്മർദത്തെത്തുടർന്ന് തിയേറ്ററുകളിൽ 50 ശതമാനം സീറ്റിങ് കാപ്പാസിറ്റി അനുവദിച്ചാൽ മതിയെന്ന നിയന്ത്രണത്തിൽ കർണാടക സർക്കാർ മാറ്റം വരുത്തി. ഏപ്രിൽ 7 വരെ തീയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ടിക്കറ്റ് അനുവദിക്കാൻ അനുമതി നൽകി. ശനിയാഴ്ച പുറത്തു വിട്ട കോവിഡ് അനുബന്ധ നിയന്ത്രണങ്ങളുടെ പട്ടികയിൽ തീയറ്ററുകളിൽ 50 ശതമാനം സീറ്റുകൾ അനുവദിക്കാൻ നിർദ്ദേശിച്ചിരുന്നു. ഈ തീരുമാനത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
മുൻകൂട്ടി ഓൺലൈൻ ബുക്കിംഗുകൾ നടന്നിട്ടുള്ളതിനാൽ സിനിമാ ഹാളുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ” 2021 ഏപ്രിൽ 7 മുതൽ മുൻപ് അറിയിച്ചിരുന്നു പോലെ തീയറ്ററുകളിൽ 50 ശതമാനം സീറ്റുകൾ എന്ന നിയന്ത്രണം ബാധകമാക്കുമെന്ന് ഇപ്പോൾ തീരുമാനിച്ചു, ” എന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.