കർണാടക മലയാളി കോൺഗ്രസ്സ് കെ.ആർ.പുരം അസംബ്ലി യോഗം.

ബെംഗളൂരു: മൂന്നുമാസക്കാലമായി  രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ മോദിസർക്കാരിന്റെ കർഷകവിരുദ്ധബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തിവരുന്ന സമരത്തെ ആയുധത്തിലൂടെ നേരിടുന്ന ഫാസിസ്റ്റു സർക്കാരിന്റെ  പിടിവാശി ഉപേക്ഷിച്ചു കർഷകരുടെ ന്യായമായ അവകാശത്തെ അംഗീകരിച്ചു ബില്ലുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണം .
ദിനം പ്രതി വർധിച്ചുവരുന്ന
പെട്രോൾ , ഗ്യാസ് ,ഡീസൽ വർധനവുകൾ രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തെ അരാജകത്വത്തിലേക്ക് എത്തിച്ചിരിക്കുകയാണ് .
ജനാധിപത്യവും മതേതരത്വവും നിലനിർത്തി ഭാരതത്തെ ഒന്നിച്ചു നിർത്താൻ കോൺഗ്രസിനെ കഴിയുകയുള്ളു എന്ന് കർണാടക മലയാളി കോൺഗ്രസ്സ് കെ ആർ പുരം അസംബ്ലി യോഗം ഉൽഘാടനം ചെയ്തുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺകുമാർ പറഞ്ഞു .
മണ്ഡലം പ്രസിഡന്റ്  റെഞ്ചി സാമുവേൽ അധ്യക്ഷത വഹിച്ചു .സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ മുഖ്യ പ്രഭാഷണം നടത്തി .
സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ  കുരിയൻ ,വൈസ് പ്രസിഡന്റ്  വിൻസെന്റ് ജോൺ, സെക്രട്ടറി നിജോമോൻ , ജില്ലാ പ്രസിഡന്റ് ഡാനി ജോൺ , ജില്ലാ ഭാരവാഹികളായ തോമസ് ചെറുവത്തൂർ, ഷാജി ജോർജ് , മുഫ് ലിഹ്‌
പത്തായപ്പുരയിൽ ,അഗസ്റ്റിൻ , ഷാജി ഭരതൻ , ഐസക് ,ശശിധരൻ , സയീദ് , അനിൽ  ,അഹമ്മദ്  , നവാസ് , റോവിൻ എന്നിവർ പ്രസംഗിച്ചു
ഷാജി ജോർജ് സ്വാഗതവും , സാലു ജോർജ് നന്ദിയും പറഞ്ഞു . കെ എം സി മണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിച്ചു .
ഭാരവാഹികൾ: പ്രസിഡന്റ്
റെഞ്ചി സാമുവേൽ,
വൈസ് പ്രെസിഡന്റുമാർ
ഐസക് , അഹമ്മദ് .എം , വി .എം .ശശിധരൻ, അനിൽ വി .ടി
ജനറൽ സെക്രട്ടറിമാർ
ഷാജി ഭരതൻ , നവാസ് , സാലു ജോർജ്
സെക്രട്ടറിമാർ
സയീദ് , പയസ് തോമസ് ,   റോവിൻ
വെൺമണി ,
ട്രഷറർ:ബിൽബി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us