ബെംഗളൂരു: നമ്മുടെ ട്രെയിൻ യാത്രയ്ക്കിടെ കുലുക്കം അനുഭവപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ കുലുക്കം ഓര്‍മ്മയാക്കി മാറ്റിയിരിക്കുകയാണ് ബെംഗളൂരു-മൈസൂരു റെയില്‍വേ പാത. റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ തന്നെയാണ് ഇക്കാര്യം തെളിവു സഹിതം വ്യക്തമാക്കുന്നത്.
The results of intensive track 🛤️ maintenance carried out between Bengaluru & Mysuru in Karanataka are there for everyone to see.
The journey has become so smooth that not even a single drop of water 💧 spilled out of the glass while the train was traveling at high speed. pic.twitter.com/r7aFp55gSA
— Piyush Goyal (मोदी का परिवार) (@PiyushGoyal) October 30, 2020
അതിവേഗം പായുന്ന ട്രെയിനിലെ കോച്ചിനുള്ളില്‍ ഒരു നിറഞ്ഞ ഗ്ലാസ് വെള്ളം വച്ചു. എന്നാല്‍ വേഗത്തില്‍ പായുമ്പോഴും ഒരു തുള്ളി വെള്ളം പോലും ഗ്ലാസില്‍ നിന്നും തുളുമ്പുന്നില്ല.
40 കോടിരൂപ ചെലവഴിച്ച് ആറു മാസംകൊണ്ടാണ് 130 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്. ബംഗളൂരു- മൈസൂരു പാതയില്‍ നടത്തിയ മികച്ച അറ്റകുറ്റപ്പണിയുടെ ഗുണമാണ് ഇതെന്ന് മന്ത്രി വ്യക്തമാക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.