ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന് വിവേക് ഒബ്റോയിയുടെ ഭാര്യ പ്രിയങ്ക ആല്‍വ ഒബ്റോയിക്ക് സിറ്റി ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് നോട്ടിസ്.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് വിവേക് ഒബ്റോയിയുടെ മുംബൈയിലെ വീട്ടില്‍ സിസിബി പരിശോധന നടത്തിയിരുന്നു. കര്‍ണാടക മുന്‍മന്ത്രിയുടെ മകനായ ആദിത്യ ആല്‍വ കന്നഡ സിനിമയിലെ താരങ്ങള്‍ക്കും ഗായകര്‍ക്കും ലഹരിമരുന്ന് കൈമാറിയെന്നാണ് കേസ്.
ഇയാള്‍ ഒളിവിലാണ്. ആദിത്യയ്ക്ക് വേണ്ടിയാണ് വിവേകിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ത്രിവേദി, സജ്ഞന ഗല്‍റാണി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആദിത്യ ആൽവയുടെ ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിയിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട നിരവധി പേർ എത്തിയിരുന്നു. കന്നഡ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, എന്നിവർക്ക് പുറമെ റേവ് പാർട്ടി സംഘാടകരായ വിരേൻ ഖന്ന, രാഹുൽ ഥോൻസെ എന്നിവരും ഇതിൽ ഉൾപ്പെടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.