ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മലയാളികളും; തിരക്കേറിയ ബെംഗളൂരു – മൈസൂരു ഹൈവേ ഉപരോധിച്ചു

ബെംഗളൂരു: ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മലയാളികളും; തിരക്കേറിയ ബെംഗളൂരു – മൈസൂരു ഹൈവേ ഉപരോധിച്ചു.

കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിനെ പിന്തുണയ്ക്കുന്ന മലയാളികൾ ചേർന്ന് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വ്യാഴാഴ്ച തിരക്കേറിയ ബെംഗളൂരു – മൈസൂരു ഹൈവേ പ്രതിഷേധക്കാർ ഉപരോധിച്ചു.

  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു

ശിവകുമാറിനെ പിന്തുണച്ച് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും നടക്കുന്നുണ്ട്. ബി.ജെ.പി.യുടെ പകപോക്കൽ രാഷ്ട്രീയത്തിന്റെ ഇരയാണ് ഡി.കെ. ശിവകുമാർ എന്ന പ്രചാരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത്.

ട്രബിൾ ഷൂട്ടറെന്ന് അറിയപ്പെടുന്ന ഡി.കെ. ശിവകുമാറിന് കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട്. ബി.ജെ.പി. മനഃപൂർവം കുടുക്കിയതാണെന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts