രണ്ട് ദിവസത്തിനകം നഗരത്തിലെ ട്രാഫിക് പോലീസിന് പിഴയിനത്തിൽ ലഭിച്ചത് 31.11 ലക്ഷം രൂപ!!

ബെംഗളൂരു: പുതുക്കിയ പിഴ നിലവിൽവന്ന് രണ്ട് ദിവസത്തിനകം ബെംഗളൂരു സിറ്റി ട്രാഫിക് പോലീസിന് പിഴയിനത്തിൽ ലഭിച്ചത് 31.11 ലക്ഷം രൂപ. ഈ ദിവസങ്ങളിൽ ഗതാഗത നിയമ ലംഘനത്തിന് 2,978 കേസുകൾ രജിസ്റ്റർ ചെയ്തതായി ട്രാഫിക് എ.സി.പി. ബി.ആർ. രവികാന്തെ ഗൗഡ പറഞ്ഞു.

ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനങ്ങളോടിച്ചതിനും സീറ്റ് ബെൽറ്റില്ലാതെ കാറോടിച്ചതിനുമാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. വാഹനപരിശോധന കർശനമാക്കിയതാണ് കൂടുതൽ പിഴത്തുക ലഭിച്ചതെന്നും എ.സി.പി. പറഞ്ഞു.

ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം യാത്രക്കാർ കയറിയതിന് 3,200 രൂപ, അനധികൃത പാർക്കിങ്ങിന് 13000 രൂപ, ഹെൽമെറ്റില്ലാത്തതിന് 11,21,000 രൂപ, സീറ്റ് ബെൽറ്റ് ഇടാത്തതിന് 141000 രൂപ, അതിവേഗത്തിന് 15,000 രൂപ, നിരോധിതമേഖലയിൽ ഹോണടിച്ചതിന് 22,000 രൂപ, യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 23,000 രൂപ, ഇൻഷുറൻസ് ഇല്ലാത്തതിന് 26,000 രൂപ, വൺവേ തെറ്റിച്ചതിന് 98000 രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കിയത്.

  വേനൽച്ചൂടിന് ആശ്വാസമായി വടക്കൻ-മധ്യ കേരളത്തിൽ മഴ

ഹെൽമെറ്റില്ലാത്തതിന് 1,518 പേർക്കെതിരേ കേസെടുത്തു. പുതുക്കിയ നിയമമനുസരിച്ച് ഹെൽമെറ്റില്ലെങ്കിൽ വാഹനം ഓടിക്കുന്നവരും പിറകിലിരിക്കുന്നവരും 1,000 രൂപ വീതം പിഴ നൽകണം. പിഴത്തുക വർധിപ്പിച്ചത് നിയമലംഘനം കുറയ്ക്കാൻ ഉപകരിക്കുമെന്ന് ബി.ആർ. രവികാന്തെ ഗൗഡ പറഞ്ഞു.

സ്കൂൾ ബസുകൾ പാർക്ക് ചെയ്യാൻ ആവശ്യമായ സ്ഥല സൗകര്യം സ്കൂൾ അധികൃതർ ഒരുക്കണമെന്ന് ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. നിലവിൽ പല സ്കൂളുകളുടെയും മുമ്പിലുള്ള റോഡുകളിൽ സ്കൂൾ ബസുകൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്.

  ഗ്യാസ് ക്ഷാമം തീർക്കാൻ 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക്; എൽഎൻജി ഇറക്കുമതി കൂട്ടി ഇന്ത്യ, യുഎസ് നിലപാട് എന്ത്?"

പലയിടത്തും റോഡിലേക്ക് കയറ്റിയാണ് സ്കൂൾ ബസുകൾ പാർക്ക് ചെയ്യുന്നത്. ഇത് മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു. സ്കൂൾ ബസുകൾ റോഡിൽ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ’ടോവ്’ ചെയ്യുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു പറഞ്ഞു. മെയിൻ റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളും ടോവ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! വോട്ടില്ലാത്ത സ്ഥാനാർഥിയായി ലക്ഷ്മിപ്രിയ; സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us