ബെംഗളൂരു : സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങളുടെ കണക്കില്‍ മൂന്നാം സ്ഥാനത്ത് നമ്മ ബെംഗളൂരു.
431 കേസുകളുമായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയാണ് മുന്നില്‍,377 കേസുമായി രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം മുംബൈ തൊട്ടു പിന്നില്‍ ഉണ്ട്.
രാജ്യത്തിന്റെ ഐ ടി സിറ്റിയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 158 സ്ത്രീ കളെ ഉപദ്രവിച്ച കേസുകള്‍ ആയിരുന്നു.
ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍,മഹാരാഷ്ട്രയിലെ നാഗ്പൂര്‍ എന്നി നഗരങ്ങള്‍ തൊട്ട് പിന്നില്‍ തന്നെയുണ്ട്.
ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ്,മഹാരാഷ്ട്രയിലെ പൂനെ,ഗുജറാത്തിലെ അഹമദാബാദ് എന്നിവയ്ക്ക് തൊട്ടുപിന്നില്‍ കേരളത്തില്‍ നിന്നുള്ള മെട്രോ സിറ്റിയായ കൊച്ചിയും ഉണ്ട്.83 കേസുകള്‍.
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യുറോ യുടെ കണക്കുകള്‍ പ്രകാരം ആണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.