ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെയും സഹോദരന്‍ സുരേഷിന്റെയും വീടുകളില്‍ നിന്ന് അമ്പത് ലക്ഷം രൂപ കണ്ടെടുത്തതായി സിബിഐ വൃത്തങ്ങള്‍.
കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ശിവകുമാറിന്റെ നേതൃത്വത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച നടന്നുകൊണ്ടിരുന്ന സമയത്താണ് സിബിഐ റെയ്ഡ് നടത്തിയതെന്ന് കോണ്‍ഗ്രസ് വക്താവ് സൂരജ് ഉര്‍സ് പറഞ്ഞു.
Congress workers staged a protest in front of #DKShivakumar's residence, condemning the CBI raids.
Express video | @shrirambn.@XpressBengaluru pic.twitter.com/Uy3SNqpvGI— The New Indian Express (@NewIndianXpress) October 5, 2020
അതേസമയം, റെയ്ഡിന് എതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ശിവകുമാറിന് വീടിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.