ബെംഗളൂരു സ്ഫോടന പരമ്പര കേസിലെ പിടികൂടാൻ ബാക്കിയുള്ള ഏക പ്രതിയേയും പൊക്കി എൻ.ഐ.എ; പാക്കിസ്ഥാനിൽ നിന്ന് വിവാഹം ചെയ്ത മലയാളിയെ പിടിച്ചത് സൗദിയിൽ നിന്ന്.

ബെംഗളൂരു : 2008 ൽ നഗരത്തിൽ വിവിധ ഇടങ്ങളിൽ നടന്ന ബോംബ് സ്ഫോടന കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് എൻ.ഐ.എ.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നിന്നാണ് മലയാളിയായ ഷുഹൈബിനെ പിടികൂടുന്നത്.

ഡൽഹി സ്ഫോടനക്കേസിലെ പ്രതിയായ ഉത്തർ പ്രദേശ് സ്വദേശി ഗുൽനവാസിനേയും പിടികൂടിയിട്ടുണ്ട്.

രണ്ട് പേരേയും ഇന്നലെ വിമാന മാർഗ്ഗം തിരുവനന്തപുരത്ത് എത്തിച്ചു.

ഇവരെ പിടികൂടാൻ എൻ.ഐ.എ സംഘം ഒരാഴ്ച മുൻപ് സൗദിയിലേക്ക് തിരിച്ചിരുന്നു.

തീവവാദക്കേസിൽ ജയിലിലുള്ള തടിയന്റവിട നസീർ രൂപീകരിച്ച ഇന്ത്യൻ മുജാഹിദീന്റെ ആദ്യകാല പ്രവർത്തകനായിരുന്ന കണ്ണൂർ സ്വദേശി ഷുഹൈബ്,ലഷ്കർ ഇ തയിബയുടെ പ്രവർത്തകനായ ഉത്തർപ്രദേശ്
സ്വദേശി ഗുൽനവാസ് എന്നിവരെയാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചത്.

ഗുൽ നവാസിനെ തിരുവനന്തപുരത്ത് ഐബി ആസ്ഥാനത്തും ഷുഹൈബിനെ കൊച്ചി എൻഐഎ ആസ്ഥാനത്തും
ചോദ്യം ചെയ്യുകയാണ്.

ഇന്നലെ വൈകിട്ട് 6.30ന് എയർ ഇന്ത്യ വിമാനത്തിലാണ് ഇരുവരെയും എത്തിച്ചത്.

ഇരുവരും സിമിയുടെ ആദ്യകാല പ്രവർത്തകരാണ്.
പിന്നീടാണു ഷുഹൈബ് ഇന്ത്യൻ മുജാഹിദീനിലേക്കും ഗുൽനവാസ് ലഷ്കർ ഇ തയിബയിലേക്കും ചേർന്നത്.

ഷുഹൈബ് കേരളത്തിൽ നിന്നു ഹവാല വഴി തീവ്രവാദ സംഘടനകൾക്കു പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യൻ മുജാഹിദീനിൽ തടിയന്റവിട നസീറിനൊപ്പം സജീവമായിരുന്ന ഷുഹൈബ് 2014 ൽ ബെംഗളൂരു സ്ഫോടനത്തിനു ശേഷം പാക്കിസ്ഥാനിലേക്കു രക്ഷപ്പെടുകയായിരുന്നു.

ഈ ഫോടനക്കേസിൽ പിടികിട്ടാൻ ബാക്കിയുള്ള ഏക പ്രതിയാണ് ഇയാൾ.

പാക്കിസ്ഥാനിൽ ചെന്ന ശേഷം വിവാഹിതനായി ബിസിനസ് നടത്തുകയാണെന്ന് ഇന്ത്യൻ
രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നു.

ഇടയ്ക്കു റിയാദിൽ വന്നുപോകുന്നതായും ഇന്റർപോളിൽ
നിന്ന് എൻഐഎയ്ക്ക് വിവരം ലഭിച്ചു.

തുടർന്നാണ് അവിടെ പിടികൂടാൻ നീക്കം നടത്തിയത്.

ബെംഗളുരു ഫോടനക്കേസിൽ ഒരാൾ മരിക്കുകയും അനേകം പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഗുൽനവാസ് ഡൽഹി ഫോടനക്കേസിലെ പ്രതിയാണ്.

ബെംഗളൂരു സ്ഫോടനക്കേസിലെ 32 മത്തെ പ്രതിയായ രാഷ്ട്രീയ നേതാവ് അബ്ദുൾ നാസർ മദനി കോടതി നിർദേശ പ്രകാരം നഗരത്തിൽ തന്നെ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us