1350 കിലോ കഞ്ചാവ് പിടിച്ച് പോലീസ്;ഇത്രയും ലഹരി വസ്തുക്കള്‍ ഒന്നിച്ചു പിടിക്കുന്നത്‌ ചരിത്രത്തില്‍ ആദ്യം..

ബെംഗളൂരു: കര്‍ണാടകയില്‍ വന്‍ കഞ്ചാവ് വേട്ട. 1,350 കിലോ കഞ്ചാവ് ബെംഗളൂരു സിറ്റി പോലീസ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പോലീസ് പരിശോധന നടത്തിയത്.

തുടര്‍ന്നാണ് ആട്ടിന്‍കൂട്ടില്‍ രഹസ്യ അറിയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് ആണ് പോലീസ് പിടികൂടിയത്.

കലബുറഗി ജില്ലയിലാണ് സംഭവം.ബെംഗളൂരു പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട ഇതെന്നാണ് റിപ്പോര്‍ട്ട്.

  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

ഭൂമിക്കടിയില്‍ രഹസ്യ അറ ഉണ്ടാക്കി ഇതിനകത്താണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു വെസ്റ്റ് അഡീഷണൽ പോലീസ് കമ്മിഷണര്‍ സൌമെന്തു മുഖര്‍ജിയുടെ നേതൃത്വത്തില്‍ ആണ് പരിശോധന നടന്നത്.

ഒഡീഷയില്‍ നിന്നും അനധികൃതമായാണ് കഞ്ചാവ് കടത്തിയതെന്ന് പോലീസ് പറഞ്ഞു. ഭൂമിക്കടിയിലെ രഹസ്യ അറയില്‍ നിന്നു കഞ്ചാവ് പുറത്തെടുക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
[masterslider id="10"]

Related posts