ബെംഗളൂരു: നെലമംഗല ബോഗഡി സ്വദേശിനി പത്മാവതി ( 24) കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കനാലിൽ ചാടി ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതുമുതൽ ഇവർ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവർക്ക് ഇടപാടുകാരിൽ നിന്നാണ് രോഗം പടർന്നത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാൻ ശ്രമിക്കുക, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക)
Read MoreMonth: August 2020
നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം പകുതിയായി.
ബെംഗളൂരു: ഒരു ആഴ്ചയായി കോവിഡ് 19 രോഗമുക്തി നിരക്ക് കൂടി വരുന്നത് തലസ്ഥാന നഗരിക്ക് വലിയ തോതിലുള്ള ആശ്വാസം നൽകുന്നുണ്ട്. കൂടുതൽ പേർ രോഗമുക്തി നേടിയ സാഹചര്യത്തിൽ നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളുടെയും കോവിഡ് വൈറസ് ഹൊട്ട് സ്പോട്ടുകളുടെയും എണ്ണത്തിൽ കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ബി ബി എം പി യുടെ കോവിഡ് 19 വാർ റൂം ബുള്ളറ്റിൻ പ്രകാരം 26,998 കണ്ടൈൻമെന്റ് സോണുകളാണ് നഗരത്തിൽ ഉണ്ടായിരുന്നത്. ഇവയിൽ പകുതിയിൽ ഏറെ ഇടങ്ങളെയും ഇപ്പോൾ കണ്ടൈൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 13,386 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളാണ്…
Read More600 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ നിധി തിരഞ്ഞ് യുവാക്കൾ; ഒരാൾ മരിച്ചു.
ബെംഗളൂരു: ഹൊസ്‌കോട്ട ഹിൻഡിഗാനല ഗ്രാമത്തിലെ സരോവര ആഞ്ജനേയസ്വാമി ക്ഷേത്രത്തിലാണ് സംഭവം. നിധിയുണ്ടെന്ന് വിശ്വസിച്ച് 600 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ കുഴിയെടുക്കുമ്പോ, ഒമ്പതംഗസംഘത്തിലെ യുവാവ് കരിങ്കൽത്തൂണുവീണ് മരിച്ചു. സംഘത്തിലുണ്ടായിരുന്ന സുരേഷ് (23) എന്ന യുവാവാണ് മരിച്ചത്. ഇയാളുടെ കൂട്ടാളികളായ ശ്രീനിവാസ്, മഞ്ജുനാഥ്, സെബാസ്റ്റ്യൻരാജരത്ന എന്നിവർക്ക് കരിങ്കൽപ്പാളികൾ അടർന്നുവീണ് ഗുരുതരമായി പരിക്കേറ്റു. രാത്രി മൂന്നുമണിയോടെയാണ് ക്ഷേത്രത്തിന്റെ തറ കുഴിക്കുന്നതിനിടെ തൂണുകളും കരിങ്കൽപ്പാളികളും അടർന്നുവീണത്. അപകടം നടന്നതോടെ ആംബുലൻസ് വിളിച്ചശേഷം മറ്റുള്ള അഞ്ചുപേർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട അഞ്ചുപേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ആംബുലൻസ് ഡ്രൈവർ എത്തിയപ്പോഴാണ്…
Read Moreവടക്കൻ കർണാടകത്തിലും തീരദേശ ജില്ലകളിലും ശക്തമായ മഴ തുടരുന്നു
ബെംഗളൂരു: വടക്കൻ കർണാടകത്തിലും തീരദേശ ജില്ലകളിലും ശക്തമായ മഴ തുടരുന്നു. കുടകിൽ മഴക്ക് നേരിയ കുറവുണ്ടായെങ്കിലും കാവേരി നദീതട പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാവേരി, കൃഷ്ണ നദീതട പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. കെ.ആർ.എസ്., അൽമാട്ടി അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിട്ടു. കെ.ആർ. എസ്. അണക്കെട്ടിൽനിന്ന് 30,000 ക്യൂസെക്സ് വെള്ളമാണ് തുറന്നുവിട്ടത്. കൃഷ്ണ നദിയിലേക്കുള്ള നീരൊഴുക്ക് 1.6 ലക്ഷം ക്യൂസെക്സായി ഉയർന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും ദുരിതാശ്വാസ സഹായമെത്തിക്കാനും ചീഫ് സെക്രട്ടറിക്ക് നിർദേശം…
Read Moreകോവിഡ് കേന്ദ്രത്തിൽ വൻ അഗ്നിബാധ: 7 മരണം.
വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ് 19 കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. #UPDATE – Seven people have lost their lives and 30 have been rescued: Vijaywada Police https://t.co/9hs9dow2mV — ANI (@ANI) August 9, 2020 കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഹോട്ടല്‍ കോവിഡ് കേന്ദ്രമായി മാറ്റുകയായിരുന്നു. ഇവിടെയാണ് രാവിലെ തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയും ആംബുലന്‍സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. The incident took place around 5…
Read Moreസൂക്ഷിക്കുക..മഴ കനക്കുന്നു…നഗരത്തില്‍ വെള്ളപ്പൊക്ക സാധ്യത ഉള്ള സ്ഥലങ്ങളുടെ പട്ടിക ഇവിടെ വായിക്കാം…
ബെംഗളൂരു : കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു,ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത ഇന്നലെ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 28 സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം നേരത്തെ മനസ്സിലാക്കാന്‍ ഉള്ള സെന്‍സറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. നഗരത്തിലെ ചില സ്ഥലങ്ങള്‍ വെള്ളപ്പൊക്കത്തിനു സാധ്യത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന വാര്‍ഡുകളില്‍ നിന്നുള്ളവര്‍ ജാഗ്രത പാലിക്കുക. ബൊമ്മനഹള്ളി ഇ.ജി.പുര ബി.ടി.എം.ലെ ഔട്ട് മടിവാള കോറമംഗല ഹൂഡി വരത്തുര്‍ പാണത്തൂര്‍ സര്‍ജപുര റോഡ് ഹോസുര്‍ റോഡ് നായന്തനഹള്ളി കെമ്പപുര അഗ്രഹാര കെ.പി അഗ്രഹാര രാജാജി നഗര്‍ ബ്രോഡ് വേ ജങ്ഷന്‍ വീരണ്ണപ്പാളയ എച് ബി ആര്‍…
Read Moreകോവിഡ് ബാധിച്ച് ഒരു ബി.എം.ടി.സി.ജീവനക്കാരന്‍ കൂടി മരിച്ചു.
ബെംഗളൂരു : ബാധിച്ച് ഒരു ബി.എം.ടി.സി ജീവനക്കാരന്‍ കൂടി മരിച്ചു.പീനിയ ഡിപ്പോയിലെ 42 വയസ്സുകാരനായ കണ്ടക്ടര്‍ ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കുറെ ദിവസങ്ങളായി ഇദ്ധേഹം വീട്ടില്‍ സമ്പര്‍ക്ക രഹിത നിരീക്ഷണത്തില്‍ ആയിരുന്നു. ഇതുവരെ 293 ബി.എം.ടി.സി ജീവനക്കാര്‍ ആണ് കോവിഡ് പോസിറ്റീവ് ആയത് ഇതില്‍ 216 പേര്‍ രോഗമുക്തരായി. ഇതുവരെ 5 ജീവനക്കാര്‍ കോവിഡ്ബാധിച്ച് മരിച്ചു എന്നാണ് കണക്ക്.
Read Moreവിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി.
ബെംഗളൂരു: ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളിലും വന്ദേ ഭാരത് മിഷനിലുമായി വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഇപ്പോള്‍ നിലവില്‍ ഉള്ള ക്വരന്റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. വിദേശത്ത് നിന്ന് എത്തുന്നവര്‍ 7 ദിവസം പൊതു ക്വരന്റീനില്‍ പോകണം എന്നാ വ്യവസ്ഥക്ക് മാറ്റം വരുത്തി ഇനി 14 ഹോം ക്വരന്റീനികഴിഞ്ഞാല്‍ മതി. വരുമ്പോള്‍ ലക്ഷണം ഉള്ളവരെ പരിശോധനക്കായി കോവിദ് കേന്ദ്രങ്ങളിലേക്ക് അയക്കും. ഇവരെ പെട്ടെന്ന് പരിശോധന ഫലം ലഭിക്കുന്ന റാപ്പിഡ് അന്റിജെന്‍ പരിശോധനക്കും 3 ദിവസത്തില്‍ ഫലം ലഭിക്കുന്ന ശ്രവ പരിശോധനക്കും വിധേയമാക്കും. ഇവയില്‍ നെഗറ്റീവ്…
Read More65% പേരും മരിച്ചത് ആശുപത്രിയിലെത്തി ഒരു ദിവസത്തിനുള്ളിൽ; മരണസംഖ്യ വർദ്ധിക്കാൻ കാരണം സമയത്തിന് ചികിൽസ തേടാത്തതിനാൽ.
ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് കർണാടകയിലെ കലബുറഗിയാലാണ്. കർണാടകയിലെ കോവിഡ് മരണനിരക്ക് ഇപ്പോഴും വളരെയധികളാണ്. 3000 ന് അധികം ആളുകൾ ഇതുവരെ മരിച്ച് കഴിഞ്ഞു, നഗരത്തിലെ അവസ്ഥയും വ്യത്യസ്ഥമല്ല. ജൂലൈ 1 ന് നഗരത്തിലെ കോവിഡ് മരണ സംഖ്യ 97 ആയിരുന്നു. ഇന്ന് അത് 1218 ആയി. ഇതിൽ 65 ശതമാനത്തോളം ആളുകളും ആശുപത്രിയിൽ എത്തി 24 മണിക്കൂറിൽ ആണ് മരിച്ചത്. കോവിഡിൻ്റേതാകാവുന്ന ലക്ഷണങ്ങളായ പനിയോ ശ്വാസതടസമോ ഉളളവർ വളരെ പെട്ടെന്ന് തന്നെ ആശുപത്രികളിൽ ചികിൽസ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ്…
Read Moreഇന്ന് 93 മരണം;ആകെ കോവിഡ് മരണം 3000 കടന്നു;കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 7000ന് മുകളില്‍;5000 പേര്‍ ആശുപത്രി വിട്ടു.
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7178 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :93 ആകെ കോവിഡ് മരണം : 3091 ഇന്നത്തെ കേസുകള്‍ : 7178 ആകെ പോസിറ്റീവ് കേസുകള്‍ : 172102 ആകെ ആക്റ്റീവ് കേസുകള്‍ : 79765 ഇന്ന് ഡിസ്ചാര്‍ജ് : 5006 ആകെ ഡിസ്ചാര്‍ജ് : 89238 തീവ്ര…
Read More