ബെംഗളൂരു: നഗരത്തില്‍ കഴിഞ്ഞ 11 നടന്ന ആക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് ബി ബി എം പി നാഗവാര വാര്‍ഡിലെ കോര്‍പറേറ്റര്‍ ഇര്‍ഷാദ് ബീഗമിന്റെ ഭര്‍ത്താവ് ആയ കലീം പാഷയെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ അഭ്യന്തര മന്ത്രിയും മലയാളിയുമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ജെ.ജോര്‍ജിന്റെ അനുയായി ആണ് ഇദ്ധേഹം എന്നും ആരോപണമുണ്ട്. എനിക്ക് പോലീസില്‍ വിശ്വാസമുണ്ട്,അന്വേഷണം പൂര്‍ത്തിയാകാതെ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയില്ല എന്ന് ജോര്‍ജ് പ്രതികരിച്ചു. It is an action of miscreants who attacked police officers. I…
Read MoreMonth: August 2020
നഗരത്തിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിയുടെ പേരിൽ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കി പണം തട്ടിയ യുവാവ് കുടുങ്ങി
ബെംഗളൂരു: നഗരത്തിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിയുടെ പേരിൽ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കി പണം തട്ടിയ യുവാവ് കുടുങ്ങി. പശ്ചിമബംഗാൾ സ്വദേശിയായ ഷമീർ കുമാർ ഷാ (26) ആണ് യുവതിയുടെ പേരിൽ വാട്‌സാപ്പ് അക്കൗണ്ടാക്കി ചികിത്സാ സഹായമാവശ്യപ്പെട്ട് പണം തട്ടിയ കേസിൽ അറസ്റ്റിലായത്. സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്ന യുവതിയുടെ കമ്പനിയിൽ ഇയാൾ അഭിമുഖത്തിനെത്തിയിരുന്നു. ഈ സമയം സ്ഥാപനം കംപ്യൂട്ടറിൽ പരീക്ഷയും നടത്തി. പരീക്ഷയിൽ പങ്കെടുക്കാൻ നൽകിയ കംപ്യൂട്ടറിൽനിന്നാണ് ഇയാൾ സ്ഥാപനത്തിലെ ജീവനക്കാരുടെ ഫോട്ടോയും ഫോൺ നമ്പറുകളും സംഘടിപ്പിച്ചത്. ഇതിന് ശേഷം പശ്ചിമ ബംഗാളിൽ തിരിച്ചെത്തിയ ഷമീർ കുമാർ പുതിയ…
Read Moreകോവിഡ് മുക്തനായി തിരിച്ചെത്തിയ മലയാളിയെ താമസസ്ഥലത്തുനിന്നും ഇറക്കിവിട്ടു
ബെംഗളൂരു: കോവിഡ് മുക്തമായതിനുശേഷമുള്ള ഒറ്റപ്പെടലും മാനസിക സമ്മർദവും വലിയ പ്രതിസന്ധിയാണ് പലരിലും സൃഷ്ടിക്കുന്നത്. ഇത്തരം ഒരു ദുരനുഭവമാണ് മലപ്പുറം കുണ്ടുപറമ്പ് സ്വദേശിയായ ഡോ. അഭയ് കൃഷ്ണന് നേരിടേണ്ടിവന്നത്. മജെസ്റ്റിക്കിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ ഡോക്ടറായ അഭയ് കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഒരാഴ്ചയിലേറെ നീണ്ട ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്ത് തിരിച്ചെത്തിയപ്പോളാണ് യഥാർഥത്തിൽ ദുരനുഭവങ്ങൾ തുടങ്ങുന്നത്. രാജാജിനഗറിലെ പി.ജി. യിലായിരുന്നു അഭയ് കൃഷ്ണൻ താമസിച്ചിരുന്നതെങ്കിലും ആശുപത്രിയിൽനിന്ന് തിരിച്ചെത്തിയപ്പോൾ ഉടമ ഇവിടേക്ക് പ്രവേശിപ്പിക്കാൻ വിസമ്മതിക്കുകയായിരുന്നു. മുറിയിൽനിന്ന് സാധനങ്ങളെടുക്കാൻപോലും പി.ജി. ഉടമ അനുവദിച്ചില്ല എന്ന് അഭയ് കൃഷ്ണൻ പറയുന്നു. കോവിഡ് ബാധിച്ചതിന്റെ അവശതകൾ…
Read Moreനഗരത്തിൽ വീണ്ടും കവർച്ച സംഘത്തിന്റെ വിളയാട്ടം
ബെംഗളൂരു: നഗരത്തിൽ വീണ്ടും കവർച്ച സംഘത്തിന്റെ വിളയാട്ടം. ഇത്തവണ കവർച്ചയ്ക്കിരയായത് യശ്വന്ത്പുര സ്റ്റേഷനിലെ ലോക്കോപൈലറ്റ്. ടാക്സിഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി കവർച്ചയ്ക്കിരയാക്കിയതായാണ് ലോക്കോപൈലറ്റ് പരാതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെയോടെ ബെംഗളൂരു വിമാനത്താവളത്തിന് സമീപത്താണ് സംഭവം. പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തശേഷം അക്രമിസംഘം ഇയാളെ ചിക്കമഗളൂരുവിലെ കാഡൂരിലേക്ക് കൊണ്ടുപോയി. ഇവിടെനിന്ന് ഒരുവിധം രക്ഷപ്പെട്ട് ഇയാൾ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പട്നയിൽനിന്ന് വിമാനത്തിലെത്തിയ സോനുകുമാർ സിങ് കെ.ആർ. പുരത്തെ വീട്ടിലെത്താനാണ് വിമാനത്താവളത്തിൽനിന്ന് ടാക്സി വിളിച്ചത്. അല്പസമയം കഴിഞ്ഞപ്പോൾ ഡ്രൈവറുടെ സുഹൃത്തും ഇയാൾക്കൊപ്പം കയറി. സോനുകുമാർ എതിർത്തപ്പോൾ തൊട്ടടുത്ത് ഇയാൾ ഇറങ്ങുമെന്നാണ് ഡ്രൈവർ അറിയിച്ചത്.…
Read Moreപ്രധാനപ്പെട്ട 13 അണക്കെട്ടുകളിലും ജലനിരപ്പ് കുത്തനെ ഉയർന്നു; പ്രളയ സാധ്യത
ബെംഗളൂരു: സംസ്ഥാനത്തെ പ്രധാനപ്പെട്ട 13 അണക്കെട്ടുകളിലും ജലനിരപ്പ് കുത്തനെ ഉയർന്നു. മഴ ശക്തമായി തുടരുകയാണെങ്കിൽ പ്രളയസാധ്യത അധികൃതർ തള്ളിക്കളയുന്നില്ല. കഴിഞ്ഞവർഷം അണക്കെട്ടുകൾ തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് പ്രളയത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. ചില അണക്കെട്ടുകളുടെ ഷട്ടറുകൾ ഇതിനോടകം തുറക്കുകയും ചെയ്തിട്ടുണ്ട്. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന കെ.ആർ.എസ്., കബനി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ ഷട്ടർ തുറന്നിരുന്നു. ബെലഗാവിയിലെ ഗാഥപ്രഭ, മാലപ്രഭ അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നിരുന്നു. ജില്ലയിലെ കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കുന്നതിന് ഈ അണക്കെട്ടുകൾ പ്രധാനപങ്കാണ് വഹിക്കുന്നത്. സാധാരണയായി സെപ്റ്റംബറോടെയാണ് സംസ്ഥാനത്തെ അണക്കെട്ടുകളിൽ ആവശ്യത്തിന് വെള്ളമെത്തുന്നത്.…
Read Moreമലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
ബെംഗളൂരു : നഗരത്തിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ജില്ലയിലെ തളിക്കുളം തമ്പാൻ കടവ് ടി.എം.അബ്ദുൾ അസീസിൻ്റെ മകൻ അഥിത് (23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറുപടി ഒന്നും ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ താമസ സ്ഥലത്ത് എത്തുകയും വീട് അകത്ത് നിന്ന് പൂട്ടിയതായി മനസ്സിലാക്കുകയും ചെയ്തു. വീട്ടുടമസ്ഥൻ്റെ സഹായത്തോടെ വീടു തുറന്നപ്പോൾ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സെൻ്റ് ജോൺസ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. നഗരത്തിൽ വീഡിയോ…
Read Moreകോവിഡ് പരിശോധനക്ക് ശേഷം തെറ്റായ മേൽവിലാസം നൽകി മുങ്ങിയ 18% പേരെ ഇനിയും കണ്ടെത്താനായിട്ടില്ല !
ബെംഗളുരു : സ്രവം പരിശോധനയ്ക്കു നൽകിയ ശേഷം വ്യാജവിലാസവും മൊബൈൽ നമ്പറും നൽകി കടന്നുകളഞ്ഞ ബെംഗളുരുവിലെ കോവിഡ് ബാധിതരിൽ 18% പേരെയും ഇനിയും കണ്ടത്താനായില്ല. കഴിഞ്ഞ 27നും ഈ മാസം ഏഴിനുമിടയിൽ കോവിഡ് സ്ഥിരീകരിച്ച 4327 പേരാണ് ആരോഗ്യവകുപ്പ് അധികൃതരെ കബളിപ്പിച്ച് മുങ്ങിയത്. ഇതിൽ 3303 പേരെ ബിബിഎംപിയും പൊലീസും ചേർന്നു കണ്ടെത്തി. 255 പേരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. ശേഷിച്ച 769 പേരെക്കുറിച്ചു യാതൊരു വിവരവുമില്ല. കണ്ടെത്താനായില്ല ബെംഗളുരുവിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നതിനെ തുടർന്നു ജൂൺ അവസാന വാരം മുതൽ സ്രവ…
Read Moreആംബുലൻസുകൾ തൽസമയം നിരീക്ഷിക്കാൻ സംവിധാനമൊരുക്കി ബി.ബി.എം.പി.
ബെംഗളുരു :കോവിഡ് ബാധിതരെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ, ആംബുലൻസുകൾ തൽസമയം നിരീക്ഷിക്കാൻ സംവിധാനം. നഗരസഭയുടെ 8 സോണിലുമായുള്ള 700 ആംബുലൻസുകൾ നിയന്ത്രിക്കുന്നതിനായി ബിബിഎംപി ആംബുലൻസ് കൺട്രോൾ സെന്റർ സജ്ജമാക്കി. ആപ്പിന്റെ സഹായത്തോടെ ആംബുലൻസിനെ തൽസമയം നിരീക്ഷിക്കാനും ഡ്രൈവർമാർക്ക് ആവശ്യമായ നിർദേശം നൽകാനും സാധിക്കും. കോവിഡ് പോസിറ്റീവായവരെ ആംബുലൻസിൽ കയറ്റുന്നതു മുതൽ ആശുപത്രിയിൽ എത്തിക്കുന്നതു വരെ സെന്ററിൽ നിന്നു വിലയിരുത്താനുമാകും.
Read Moreനിക്കി ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു.
ചെന്നൈ : തെന്നിന്ത്യൻ നടി നിക്കി ഗൽ റാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ നടി തന്നെ അറിയിച്ചതാണ് ഇക്കാര്യം. “കഴിഞ്ഞ ആഴ്ച്ച പരിശോധനയിൽ എനിക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു. രോഗം ഭേദപ്പെട്ടു ഭേദപ്പെട്ടു വരുന്നു. ഇപ്പോൾ നല്ല സുഖം തോന്നുന്നു. എന്നെ ശുശ്രൂഷിച്ച അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നിർദേശങ്ങൾ തന്നു പിന്തുണച്ച ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുന്നു”, നിക്കി ട്വീറ്റില്‍ കുറിച്ചു. I was tested Positive for #COVID-19 last week. I’m…
Read More2 ലക്ഷം കടന്ന് കോവിഡ് രോഗ ബാധിതരുടെ എണ്ണം;കര്‍ണാടകയിലെ സമ്പൂര്‍ണ പ്രതിദിന കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം…
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6706 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :103 ആകെ കോവിഡ് മരണം : 3613 ഇന്നത്തെ കേസുകള്‍ : 6706 ആകെ പോസിറ്റീവ് കേസുകള്‍ : 203200 ആകെ ആക്റ്റീവ് കേസുകള്‍ : 78337 ഇന്ന് ഡിസ്ചാര്‍ജ് : 8609 ആകെ ഡിസ്ചാര്‍ജ് : 121242 തീവ്ര…
Read More