ബെംഗളൂരു: മുതിർന്ന പൗരന്മാരുടെ ദിനമായ ഓഗസ്റ്റ് 21-ന് പ്രതീക്ഷപകരുന്ന അനുഭവം പങ്ക് വെച്ച് മണിപ്പാൽ ആശുപത്രിയിലെ ഡോക്ടർമാർ. കോവിഡ് ബാധിച്ച് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 99-കാരിക്ക് രോഗമുക്തി. ബെംഗളൂരു സ്വദേശിയായ പാർവതി ഭായിയാണ് കോവിഡിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഉയർന്ന രക്തസമ്മർദത്തിനൊപ്പം വാർധക്യസഹജമായ അസുഖങ്ങളും പാർവതി ഭായിക്കുണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലെത്തിച്ചപ്പോൾത്തന്നെ അതീവ പരിഗണന ആവശ്യമുള്ള എച്ച്.ഡി.യു. വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രായംചെന്ന രോഗിയായതിനാൽ നിരന്തരം നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. രോഗിയുമായി നിരന്തരം സംസാരിച്ച് ആത്മവിശ്വാസം വർധിപ്പിക്കാനും ഡോക്ടർമാരും മറ്റു ജീവനക്കാരും ശ്രമിച്ചു. ഇത് രോഗമുക്തി നേടുന്നതിന്…
Read MoreMonth: August 2020
മെട്രോ നിലച്ചിട്ട് അഞ്ച് മാസം; പ്രതീക്ഷയ്ക്ക് വകനൽകാതെ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു
ബെംഗളൂരു: മെട്രോ സർവീസ് നിലച്ചിട്ട് അഞ്ച് മാസം; ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. ആകെ നഷ്ടം 125 കോടി കവിഞ്ഞു. മാസം ശരാശരി 25 കോടിരൂപയുടെ നഷ്ടമാണ് ബി.എം.ആർ.സി.എൽ. നേരിടുന്നത്. മാർച്ച് 22 മുതൽ മെട്രോ സർവീസ് പൂർണമായി നിർത്തിയിരിക്കുകയാണ്. എന്നുമുതൽ വീണ്ടും സർവീസ് തുടങ്ങാനാകുമെന്നതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങളുമില്ല. മെട്രോയുടെ പ്രധാന വരുമാനസ്രോതസ്സ് ടിക്കറ്റ് ഇനത്തിൽ ലഭിക്കുന്ന തുകയാണ്. 1.5 കോടിയോളംരൂപ ദിവസം ടിക്കറ്റ് ഇനത്തിൽ വരുമാനമായും ലഭിച്ചിരുന്നു. ലോക്‌ഡൗണിന് മുമ്പ് ശരാശരി 4.5 ലക്ഷം യാത്രക്കാരാണ് ദിനംപ്രതി മെട്രോയെ…
Read Moreകണ്ടെയിന്‍മെന്‍റ് സോണ്‍,ബഫര്‍ സോണ്‍:പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവയാണ്..
ബെംഗളൂരു : കണ്ടെയിന്‍മെന്‍റ് സോണുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കി. കോവിഡ് പോസിറ്റീവ് ആയ ആള്‍ ഉള്ളത് ഒരു അപ്പാര്‍ട്ട് മെന്റിന്റെ ഏതു നിലയില്‍ ആണ് എങ്കില്‍ ആ നില മാത്രമേ കണ്ടെയിന്‍മെന്‍റ് സോണ്‍ ആയി പരിഗണിക്കുകയുള്ളൂ. വീടുകളും വില്ലകളും ആണെങ്കില്‍ ആ വീട് മാത്രമേ കണ്ടെയിന്‍മെന്‍റ് സോണ്‍ ആവുകയുള്ളൂ. ഒരാള്‍ക്ക് കോവിഡ് കണ്ടെത്തുകയാണ് എങ്കില്‍ അയാളുടെ വീടിന് സമീപം ബാരിക്കേഡുകള്‍ സ്ഥാപിക്കേണ്ടത് ഇല്ല,വീടിന് മുന്‍പില്‍ നോട്ടിസ് പതിക്കുകയും വിവരം അപ്പാര്‍ട്ട് മെന്റ് അസോസിയേഷന്‍ /സമീപവാസികള്‍ എന്നിവരെ അറിയിക്കുകയും ചെയ്യും. തുടര്‍ച്ചയായി 14…
Read Moreഇന്ന് 102 മരണം;ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു;ആശുപത്രി വിട്ടവരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തിനരികെ;കര്‍ണാടകയിലെ ഏറ്റവും പുതിയ കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം…
ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7385 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :102 ആകെ കോവിഡ് മരണം : 4429 ഇന്നത്തെ കേസുകള്‍ : 7385 ആകെ പോസിറ്റീവ് കേസുകള്‍ : 256975 ആകെ ആക്റ്റീവ് കേസുകള്‍ : 82149 ഇന്ന് ഡിസ്ചാര്‍ജ് : 6231 ആകെ ഡിസ്ചാര്‍ജ് : 170381 തീവ്ര പരിചരണ വിഭാഗത്തില്‍ : 705 ഇന്നത്തെ ടെസ്റ്റ് -ആന്റിജെന്‍ -25989…
Read Moreനഗരത്തിന് ഇനി “ധാരാവി”മാതൃക.
ബെംഗളൂരു :ഏഷ്യയിലെ എറ്റവും വലിയ ചേരി എന്നറിയപ്പെടുന്ന സ്ഥലമാണ് മുംബെയിയിലെ ധാരാവി. കോവിഡ് വ്യാപനം ഇന്ത്യയിൽ തുടങ്ങിയപ്പോൾ അത് ഏറ്റവും ഭീകരമായി ബാധിക്കാവുന്ന സ്ഥലമായി എല്ലാവരും കരുതിയത് ധാരാവിയെ ആയിരുന്നു. എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പ്രവചനങ്ങളെയെല്ലാം മാറ്റിമറച്ചുകൊണ്ട് മെച്ചപ്പെട്ട കോവിഡ് നിരക്കാണ് അവിടെ രേഖപ്പെടുത്തിയത്. നഗരത്തിൽ കോവിഡ് വ്യാപനം തടയാൻ “ധാരാവി’ മാതൃക പിന്തുടരുമെന്നു ബിബിഎംപി കമ്മിഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചിരിക്കുകയാണ്. കോവിഡ് കൂടുതലുള്ള മേഖലകൾ കേന്ദ്രീകരിച്ചു പരിശോധന ഊർജിതമാക്കി, പോസിറ്റീവ് കേസുകൾ നേരത്തെ കണ്ടെത്തി, ഐസലേഷൻ ഉൾപ്പെടെ നടപടികൾ കർശനമാക്കും. മുംബൈയിൽ കോവിഡ്…
Read Moreനിങ്ങൾക്ക് എസ്ബിഐ അക്കൗണ്ട് ഉണ്ടോ? എങ്കിൽ സുരക്ഷ ഉറപ്പാക്കൂ
ന്യൂഡൽഹി: വൈറസ് ആക്രമണത്തിൽ മൊബൈൽ ഫോണിൽനിന്ന് വിവരങ്ങൾ ചോരാനിടയുണ്ടെന്ന് എസ് ബി ഐ മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വ്യാപിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. Don't be a victim of mobile hackers and learn some smart ways to keep your device secured. Let's make things difficult for the hackers.#BeAlert #BeSafe #CyberSecurity #OnlineFraud #OnlineScam pic.twitter.com/O3TlvCGyGS — State Bank of India (@TheOfficialSBI) August 19, 2020 സുരക്ഷിതമായി മൊബൈൽ ഉപയോഗിക്കുന്നതിലൂടെ…
Read Moreകോവിഡ് പരിശോധനാ ഫലം ഇനി നേരിട്ടറിയാം…
ബെംഗളൂരു :കോവിഡ് പരിശോധനാ ഫലം കൂടുതൽ സുതാര്യമാക്കാനും ജനങ്ങളിലേക്ക് കാലതാമസമില്ലാതെ എത്തിക്കാനുമുള്ള നടപടിയുടെ ഭാഗമായി കോവിഡ് പരിശോധന നടത്തുന്നവർക്ക് നേരിട്ട് ഫലമറിയാൻ വെബ് പോർട്ടലുമായി കര്‍ണാടക ആരോഗ്യവകുപ്പ്. ലാബുകളിൽ നിന്നു പരിധനാ സമയത്തു ലഭിക്കുന്ന സ്പെസിമെൻ റഫറൽ ഫോം (എസ്.ആര്‍.എ.എഫ്) ഐ.ഡി നൽകിയാൽ https://covidwar.karnataka.gov.in/service1 എന്ന സൈറ്റിൽ നിന്ന് ഫലം ലഭ്യമാകും. കോവിഡ് പോസിറ്റീവാകുന്നവരുടെ മൊബൈൽ നമ്പറിലേക്ക് പ്രതിരോധ പ്രവർത്തകർ ബന്ധ പ്പെടും. എമർജൻസി ഘട്ടങ്ങളിൽ 108ലേക്കും കോവിഡ് ആപ്തമിത്ര 14410 എന്നാ ഹെല്പ് ലൈന്‍ നമ്പറിലേക്കും വിളിച്ച് സഹായം തേടാം. Know your…
Read Moreഗൂഗിളിന്റെ സേവനങ്ങൾ നിലച്ചു; പ്രശ്നം പരിശോധിച്ചുവരികയാണെന്ന് ഗൂഗിൾ
ഇന്ത്യയിലും ലോകത്തിലെ പല ഭാഗങ്ങളിലും ഉപഭോക്താക്കള്‍ക്ക് ജി മെയില്‍ സംവിധാനം ഉപയോഗിക്കാനോ മെയിലില്‍ ഫയലുകള്‍ അറ്റാച്ച് ചെയ്യാനും സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഗൂഗില്‍ ഡ്രൈവിലും പ്രശ്നങ്ങളുണ്ടെന്നും ഫയലുകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും നിരവധിയാളുകൾ പരാതിപ്പെട്ടു. പരാതി ലഭിച്ചതായി ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശ്നം പരിശോധിച്ചുവരികയാണെന്ന് ഗൂഗിൾ ആപ്പ്സ് സ്റ്റാറ്റസ് പേജ് വ്യക്തമാക്കുന്നു. ഇമെയിലിൽ ഫയലുകൾ അറ്റാച്ച് ചെയ്ത് അയക്കാൻ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. സാധാരണ ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ടെങ്കിലും പതിവിൽ കൂടുതൽ സമയം അതിന് വേണ്ടിവരുന്നു. ചിലർക്ക് ടെക്സ്റ്റ് സന്ദേശങ്ങളും അയക്കാൻ സാധിക്കുന്നില്ല. ഇന്ന്…
Read Moreകെ.എസ്.ആർ.ടി.സി.കളുടെ സ്പെഷ്യൽ സർവീസ്; സംശയങ്ങളിൽ കുഴങ്ങി യാത്രക്കാർ
ബെംഗളൂരു: കെ.എസ്.ആർ.ടി.സി.കളുടെ സ്പെഷ്യൽ സർവീസ് ബുക്കിങ് തുടങ്ങിയത് മുതൽ സംശയങ്ങളിൽ കുഴങ്ങി യാത്രക്കാർ. പാസ് എടുക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളാണ് കേരളത്തിലേക്കുള്ള യാത്രക്കാരെ കുഴക്കുന്നത്. കേരളത്തിന്റെ ജാഗ്രതാപോർട്ടലിലൂടെ പാസെടുക്കുമ്പോൾ വാഹനനമ്പർ നൽകേണ്ടതാണ് ഒട്ടുമിക്കവരെയും ആശയക്കുഴപ്പത്തിലാക്കുന്നത്. കർണാടകയുടെ സേവാസിന്ധുവിൽ സർക്കാർവാഹനം എന്നു രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. കേരളത്തിന്റെ പോർട്ടലിലും ഇതിനുള്ള സൗകര്യമൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്. ബസിൽ കയറുന്നതിനുമുമ്പ് തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തുമെന്ന് കർണാടക ആർ.ടി.സി. അറിയിച്ചിട്ടുണ്ട്. എന്നാൽ കേരള ആർ.ടി.സി.യിൽ ഈ സംവിധാനമില്ല. ബുക്കിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കാനുള്ള സംവിധാനങ്ങളും കേരള ആർ.ടി.സി. ഒരുക്കിയിട്ടില്ല. ടിക്കറ്റ് ബുക്കിങ് തുടങ്ങിയെങ്കിലും കേരള…
Read Moreവിമാനത്താവളത്തിൽ ബോംബ് ഭീഷണിയെ തുടർന്ന് ജാഗ്രത നിർദ്ദേശം, ഭീഷണി വ്യാജമെന്ന് സിഐഎസ്എഫ്; അറസ്റ്റ് രേഖപ്പെടുത്തി
ബെംഗളൂരു: ബോംബ് ഭീഷണിയെ തുടർന്ന് ജാഗ്രത നിർദ്ദേശം നൽകി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ഏജന്‍സികള്‍. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ ആകെ തെരച്ചില്‍ നടത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടർന്ന് ഭീഷണി തട്ടിപ്പാണെന്ന് കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വിമാനത്താവളത്തില്‍ സേവനമനുഷ്ഠിച്ച് വിരമിച്ച ഡയറക്ടര്‍ക്കാണ് മൊബൈല്‍ ഫോണില്‍ കോള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ക്കാള ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ നിന്നാണ് കോള്‍ വന്നതെന്ന് കണ്ടെത്തി. തുടരന്വേഷണത്തിൽ മംഗളൂരു പോലീസ് വ്യാജ ഫോൺ കാൾ ചെയ്തയാളെ അറസ്റ്റ് ചെയ്തു.…
Read More