ബെംഗളൂരു : കണ്ടെയിന്‍മെന്‍റ് സോണുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കി.
കോവിഡ് പോസിറ്റീവ് ആയ ആള്‍ ഉള്ളത് ഒരു അപ്പാര്‍ട്ട് മെന്റിന്റെ ഏതു നിലയില്‍ ആണ് എങ്കില്‍ ആ നില മാത്രമേ കണ്ടെയിന്‍മെന്‍റ് സോണ്‍ ആയി പരിഗണിക്കുകയുള്ളൂ.
വീടുകളും വില്ലകളും ആണെങ്കില്‍ ആ വീട് മാത്രമേ കണ്ടെയിന്‍മെന്‍റ് സോണ്‍ ആവുകയുള്ളൂ.
ഒരാള്‍ക്ക് കോവിഡ് കണ്ടെത്തുകയാണ് എങ്കില്‍ അയാളുടെ വീടിന് സമീപം ബാരിക്കേഡുകള്‍ സ്ഥാപിക്കേണ്ടത് ഇല്ല,വീടിന് മുന്‍പില്‍ നോട്ടിസ് പതിക്കുകയും വിവരം അപ്പാര്‍ട്ട് മെന്റ് അസോസിയേഷന്‍ /സമീപവാസികള്‍ എന്നിവരെ അറിയിക്കുകയും ചെയ്യും.
തുടര്‍ച്ചയായി 14 ദിവസങ്ങള്‍ പുതിയ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ കണ്ടെയിന്‍മെന്‍റ് സോണിനെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യും.
കണ്ടെയിന്‍മെന്‍റ് സോനിന്റെ 200 മീറ്റര്‍ അകലെയുള്ള ഭാഗങ്ങള്‍ ബഫര്‍ സോണ്‍ ആയി കണക്കാക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Revised Guidelines for Containment and Buffer zones.@iaspankajpandey @Tejasvi_Surya @BBMP_MAYOR @BBMPCOMM @CCBBangalore @BlrCityPolice @KarnatakaVarthe @PIBBengaluru @KarFireDept@BMTC_BENGALURU @NammaBESCOM @tv9kannada @publictvnews @suvarnanewstv @timesofindia @prajavani pic.twitter.com/06N4SIgTxx
— K’taka Health Dept (@DHFWKA) August 20, 2020