ബെംഗളൂരു : കർണാടകയിലേക്ക് യാത്ര ചെയ്യുന്ന സംസ്ഥാനാന്തര യാത്രക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നു.
കർണാടക സർക്കാറിൻ്റെ ആരോഗ്യ, കുടുംബ കാര്യ മന്ത്രാലയത്തിലെ അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ ജാവേദ് അക്തർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം താഴെ കൊടുത്തിരിക്കുന്ന വ്യവസ്ഥകൾ സംസ്ഥാനാന്തര യാത്രക്ക് ഇനി മുതൽ ആവശ്യമില്ല.
- സേവ സിന്ധു പോർട്ടലിലെ റെജിസ്ട്രേഷൻ ചെയ്യേണ്ടതില്ല.
- സംസ്ഥാന അതിർത്തികളിലെ റോഡുകളിലും റെയിൽവേ സ്റ്റേഷൻ വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ മെഡിക്കൽ ചെക്കപ്പ് ഇനിയില്ല.
- ജില്ലാ അതിർത്തികളിലെ പരിശോധനയും ഇല്ല
- യാത്രക്കാരെ വേർതിരിക്കുന്ന പരിപാടി ഇല്ല
- കയ്യിൽ സീൽ അടിക്കില്ല
- 14 ദിവസത്തെ കോറൻ്റൈൻ ഇല്ല
- ഐസൊലേഷനും പരിശോധനയും ഇല്ല
- ഹോം ക്വോറൻറീന് നിർബന്ധിക്കില്ല, വീടിന് മുന്നിൽ സ്റ്റിക്കർ പതിക്കില്ല, അയൽവാസികളെ അറിയിക്കില്ല, അപ്പാർട്ട്മെൻറ് അസോസിയേഷനെ അറിയിക്കില്ല, കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് ഇല്ല, ആപ്പ് ഇല്ല ..
സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
- നിങ്ങൾ കോവിഡിൻ്റെ ലക്ഷണം ഇല്ലാത്തവരാണെങ്കിൽ 14 ദിവസത്തെ ക്വോറൻ്റീനിൽ പോകേണ്ടതില്ല, എന്നാൽ കോവിഡിൻ്റെ ലക്ഷണങ്ങളായ പനി, ജലദോഷം, തൊണ്ടവേദന ,ശ്വാസ തടസം എന്നിവ വരുന്നുണ്ടോ എന്ന് നോക്കണം, ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ ആപ്തമിത്ര 14410 യിൽ ബന്ധപ്പെടണം.
- നിങ്ങൾക്ക് മുകളിൽ കൊടുത്ത കോവിഡിൻ്റെ ഏതെങ്കിലും ലക്ഷണം ഉണ്ടെങ്കിൽ, സ്വയം മറ്റുള്ളവരിൽ നിന്ന് മാറി നിൽക്കുകയും ആപ്തതമിത്രയിൽ നിർബന്ധമായും അറിയിക്കുകയും വേണം.
- എല്ലാവരും കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളായ മാസ്ക്ക് , സാമൂഹിക അകലം ( 2 മീറ്റർ അല്ലെങ്കിൽ 6 അടി), തുടർച്ചയായി സോപ്പോ മറ്റോ ഉപയോഗിച്ച് കൈ കഴുകൽ ,ചുമക്കു പോഴുള്ള ശ്രദ്ധ എന്നിവ പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പാലിക്കണം.
- ജില്ലാ അധികാരികളും ബി.ബി.എം.പിയും വരുന്ന യാത്രക്കാർക്ക് കൃത്യമായ അവബോധം നൽകണം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും കർണാടകയിലേക്കോ കർണാടകയിൽ കൂടിയോ തൊഴിൽ, വിദ്യാഭ്യാസം മറ്റെന്ത് ആവശ്യവുമായി യാത്ര ചെയ്യുന്നവർക്ക് ഈ വ്യവസ്ഥകൾ ബാധകമാണ്.