ബെംഗളൂരു: അഞ്ച് മാസത്തോളം പൂട്ടിയിട്ട കേരളത്തിലേക്കുള്ള അതിര്‍ത്തി തുറന്നു. കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ ഒഴിവാക്കാന്‍ കേരളാ- കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം റോഡ് കുടക് ജില്ലാ ഭരണകൂടമാണ് മണ്ണിട്ട് വഴി തടസപ്പെടുത്തിയത്.
ഇത് ശനിയാഴ്ച്ച രാത്രി എട്ടേമുക്കാലോടെ കുടക് ജില്ലാ അധികൃതര്‍ തന്നെ പാതയിലെ മണ്ണുനീക്കി ഗതാഗതയോഗ്യമാക്കി.
The Kodagu-Kerala border opened for vehicular movement after nearly five months of closure. While the border was shut following the rising Covid-19 situation, it has now been opened with certain restrictions imposed for inter-state commute. @santwana99https://t.co/dXe0lcLGIF
— TNIE Karnataka (@XpressBengaluru) August 12, 2020
പാസ് മുഖേന മാത്രമെ കര്‍ണാടകയില്‍ നിന്നും വരുന്നവരെ കടത്തി വിടുകയുളളു.
കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കര്‍ണാടകയില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കണ്ണൂർ കളക്ടറുടെ സന്ദേശം ചുവടെ:
മാക്കൂട്ടം പാത പുതിയ ക്രമീകരണങ്ങൾ:
ലോക്ക് ഡൗൺ കാലത്തു കർണാടക മണ്ണിട്ട് അടച്ച മാക്കൂട്ടം പാത ചരക്കു വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കായി തുറന്നു.
കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് നിലവിൽ ഓഗസ്റ്റ് 13 മുതലാണ് Slot ‘കൾ ഒഴിവുള്ളത് .
ഇവിടെ കോവിഡ് പരിശോധനക്കും വിവരശേഖരണത്തിനും ആവശ്യമായ ക്രമീകരണങ്ങൾ ഇവിടെ എർപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴയുടെ സാഹചര്യത്തിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയായിരിക്കും വാഹനങ്ങൾക്കു പ്രവേശനം അനുവദിക്കുക
കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്‌തു രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയുള്ള സമയം തെരെഞ്ഞെടുത്തു ആ സമയത്തു ചെക്‌പോസ്റ്റിൽ എത്താവുന്നതാണ്.
ചെക്‌പോസ്റ്റിൽ തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണം. കിളിയന്തറയിലാണ് ചെക്ക്പോസ്റ്റു സജ്ജമാക്കിയിട്ടുള്ളത്.
റെവന്യു, പോലീസ്, ആരോഗ്യം, ആർ ടി ഒ എന്നീ വകുപ്പ് ഉദ്യോഗസ്ഥരെയാണ് ചെക്‌പോസ്റ്റിൽ നിയോഗിച്ചിട്ടുള്ളത്.
വിവര ശേഖരണവും ആന്റിജൻ ടെസ്റ്റും നടത്താൻ ചെക്‌പോസ്റ്റിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.
https://m.facebook.com/story.php?story_fbid=3204599612970204&id=745473162216207
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.