ബെംഗളൂരു : വിജയപുരയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു.
5 പേർ മരിച്ചു, 27 പേർക്ക് പരിക്കുണ്ട്.
കുക്കെ ശ്രീ ട്രാവൽസിൻ്റെ ബസാണ് ചിത്രദുർഗ ജില്ലയിൽ ഹിരിയൂർ താലൂക്കിലെ കെ.ആർ.ഹളളിക്ക് സമീപം ദേശീയ പാതയിൽ രാവിലെ 4 മണിയോടെ തീ പിടിച്ചത്.
മരിച്ചവരിൽ 2 കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു.
എഞ്ചിൻ്റെ തകരാറ് മൂലമാണ് അഗ്നി പടർന്നത് എന്ന് സംശയിക്കുന്നു. ഹിരിയൂർ എസ്.പി.രാധിക സംഭവസ്ഥലം സന്ദർശിച്ചു.
പരിക്കേറ്റവരെ ഹിരിയൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പോലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Karnataka: Five people, including a baby, charred to death and 27 injured, last night in Hiriyur near Chitradurga district, after their bus caught fire on National Highway 4. The injured have been shifted to hospital. pic.twitter.com/Je1PxEbTv4
— ANI (@ANI) August 12, 2020