സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷം പരത്തുന്ന പോസ്റ്റ്; പുലികേശിനഗറിൽ സഘർഷാവസ്ഥ, 2 പേർ മരിച്ചു, പ്രതിഷേധക്കാർ കോൺഗ്രസ് എം.എൽ.എ.യുടെ വീട് തകർത്തു, റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചു

ബെംഗളൂരു: പുലികേശിനഗർ കോൺഗ്രസ് എം.എൽ.എ. അഖണ്ഡ ശ്രീനിവാസമൂർത്തിയുടെ ബന്ധുവാണ് പോസ്റ്റിട്ടത്.

http://h4k.d79.myftpupload.com/archives/55240

 

ഇതേത്തുടർന്ന് ചൊവ്വാഴ്ച രാത്രി നൂറുകണക്കിനുപേർ ശ്രീനിവാസമൂർത്തിയുടെ വീടിനുമുന്നിൽ തടിച്ചുകൂടുകയും കല്ലേറ്‌ നടത്തുകയുംചെയ്തു.

ബെംഗളൂരു പുലികേശിനഗറിൽ സഘർഷാവസ്ഥ. റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മിൽ കല്ലേറുണ്ടായി. സംഘർഷത്തിൽ 2 പേർ മരിച്ചു. 110 പേരെ പോലീസ് അറസ്ററ് ചെയ്തു. 60 പോലീസുകാർക്ക് പരിക്കേറ്റു.

പ്രതിഷേധവുമായി ജനങ്ങൾ ഡി.ജെ. ഹള്ളി പോലീസ് സ്റ്റേഷനുമുന്നിൽ തടിച്ചുകൂടി. റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചു. അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീകെടുത്തിയത്.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

സാമൂഹികമാധ്യമങ്ങൾവഴി വിദ്വേഷപരാമർശം നടത്തിയവർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നും അക്രമം അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും കൂടുതൽ പോലീസ് സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ സ്ത്രീകളുടെ 'ശക്തി' പുരുഷന്മാർക്ക് വിറ്റു, പണം സ്വന്തം പോക്കറ്റിലിട്ടു; ഒടുവിൽ കള്ളക്കൺക്ടർമാരെ പൂട്ടാൻ ബി.എം.ടി.സി.യിൽ ആ സാങ്കേതികവിദ്യ എത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts