ബെംഗളുരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടെ മദ്യവിൽപനയിൽ മൂന്നിൽ ഒന്ന് കുറഞ്ഞു.
കഴിഞ്ഞ വർഷത്തെ ഇക്കാലയളവിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 33.22% ആണ് കുറഞ്ഞത്.
രോഗ വ്യാപനത്തിനിടെ ജനം പുറത്തിറങ്ങുന്നതു കുറയുന്നതാണ് മദ്യ വിൽപനശാലകളിലെ (എം.ആർ.പി ഔട്ട്ലറ്റുകൾ) വരുമാനത്തെ ബാധിച്ചിരിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കും.
ലോക്ക് ഡൗൺ കുറച്ചതിന് ശേഷം മേയ് 4 ലാണ് കർണാടകയിൽ എം.ആർ.പി ഔട്ട്ലറ്റ് തുറക്കാൻ സർക്കാർ അനുമതി നൽകിയത്.
ആദ്യ മാസം റെക്കോർഡ് മദ്യവിൽപന 1387.20 കോടി രൂപയാണ് രേഖപ്പെടുത്തിയത്
കഴിഞ്ഞ മാസം 526.18 കോടി രൂപയുടെ വ്യാപാരം രേഖപ്പെടുത്തി.
2019-20 സാമ്പത്തികവർഷം ജൂൺ വരെ 5,760.14 കോടി രൂപയുടെ മദ്യവിൽപന നടന്ന സ്ഥാനത്ത് ഈ സാമ്പത്തിക വർഷം ജൂൺ വരെ നടന്നത് 1913,38 കോടി രൂപയുടെ വിൽപന മാത്രം.
ഇതു പ്രകാരമാണ് 33.22% വരുമാന നഷ്ടം കണക്കാക്കിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.